കല്‍പ്പണിക്കാരുടെ ബാഗ് മോഷണം: നാടകീയ നീക്കത്തില്‍ യുവാവ് പിടിയില്‍, ചോദ്യം ചെയ്യലില്‍ ട്വിസ്റ്റ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹന മോഷണക്കേസുകളിലെ പ്രതിയാണ് സല്‍മാനെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ്.

kozhikode youth arrested in cherthala bag robbery case joy

ചേര്‍ത്തല: കല്‍പ്പണിക്കാരുടെ ചോറ്റുപാത്രവും പേഴ്‌സും മൊബൈല്‍ ഫോണും ഉള്‍പെടുന്ന ബാഗുകള്‍ മോഷ്ടിച്ചു കടന്ന യുവാവിനെ നാടകീയ നീക്കത്തിലൂടെ പൊലീസ് കുടുക്കി. ചെങ്ങണ്ട പാലത്തിനു സമീപം നിര്‍മ്മാണ സൈറ്റില്‍ നിന്നും കോഴിക്കോട് അത്തോളി സ്വദേശി ദാറുള്‍ മിനാ വീട്ടില്‍ സല്‍മാനാണ് (26) ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്.

ചേര്‍ത്തല ഡിവൈഎസ്പി കെവി ബെന്നിയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി വിനോദ് കുമാര്‍, എസ്‌ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, പ്രവീഷ്, അരുണ്‍, സതീഷ് എന്നിവരടങ്ങുന്ന സംഘം ആലുവയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹന മോഷണക്കേസുകളിലെ പ്രതിയാണ് സല്‍മാനെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. മോഷണക്കേസില്‍ ഓഗസ്റ്റ് അവസാനം ജാമ്യത്തിലിറങ്ങിയ പ്രതി സെപ്തംബര്‍ രണ്ടിന് കോട്ടക്കലില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി എറണാകുളത്തേക്ക് കടന്ന്, മോഷണം തുടര്‍ന്നു വരികയായിരുന്നു. സല്‍മാന്റെ അറസ്റ്റോടു കൂടി വിവിധ ജില്ലകളില്‍ നടന്ന നിരവധി കേസുകള്‍ തെളിയിക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണെന്ന് പൊലീസ് അറിയിച്ചു.


വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 29കാരന് 15 വര്‍ഷം തടവ്

ചേര്‍ത്തല: വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ 29കാരനായ പ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. എഴുപുന്ന പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കറുകയില്‍ വീട്ടില്‍ സുധീഷി(29)നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 

2021 മെയ് 15നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 70 വയസുകാരി സിറ്റൗട്ടിലെ ലൈറ്റ് ഇടുന്നതിനായി വന്ന സമയത്ത് മതില്‍ ചാടി വന്ന പ്രതി, കടന്നുപിടിക്കുകയും ഹാളിലേക്ക് വലിച്ച് കൊണ്ട് പോയി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. രക്തത്തില്‍ കുളിച്ച് അനങ്ങാനാവാതെ കിടന്ന വയോധിക, പുലര്‍ച്ചയോടെ നിരങ്ങി നീങ്ങി അയല്‍വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്. വൃദ്ധയെ പരിശോധിച്ച ചേര്‍ത്തല ആശുപത്രിയിലെ ഡോക്ടറാണ് ബലാത്സംഗത്തിനിരയായ വിവരം മക്കളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും സമൂഹത്തിനുമുള്ള സന്ദേശമാണ് ശിക്ഷാ വിധിയെന്ന് ജഡ്ജി വിധിന്യായത്തില്‍ പ്രത്യേകം എഴുതി ചേര്‍ത്തു.

സ്റ്റേഷനിലെത്തിയ സ്ത്രീയുടെ തലയ്ക്ക് വെടിയുതിര്‍ത്ത് എസ്‌ഐ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം 
 

Latest Videos
Follow Us:
Download App:
  • android
  • ios