ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു, മോശം സംസാരം; ജ്വല്ലറി ഉടമ പിടിയിൽ
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തത്.
കൊച്ചി: സ്വർണ്ണാഭരണം വാങ്ങാനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയിൽ. എറണാകുളം
നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയിൽ ആഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പി.ടി ബിജോയി, സബ് ഇൻസ്പെക്ടർമാരായ ആൽബിൻ സണ്ണി എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസിലെ പ്രതി, ഋഷികേശ് വീണ്ടും കഞ്ചാവുമായെത്തി, കൈയ്യോടെ പൊക്കി!, പി.വി എൽദോസ് , എ.എസ്.ഐ കെ.എം സലിം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ബക്കറിനെ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
Read More :