ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 'പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചത് യുവതി, കുത്തിക്കൊന്നത് മറ്റൊരു സംഘം'
സംഭവ ദിവസം രാത്രി യുവതിയുടെ വീട്ടില്‍ രാമു എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹൈദരാബാദ്: ഹൈദരാബാദ് യൂസഫ്ഗുഡയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവതി കൂടി പിടിയില്‍. ബിജെപി പ്രവര്‍ത്തകനായ പി രാമുവിനെ (36) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ താമസിക്കുന്ന യുവതിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. രാമുവിനെ യുവതി പ്രലോഭിപ്പിച്ച് വീട്ടില്‍ എത്തിച്ച ശേഷം, മറ്റൊരു ഗുണ്ടാ സംഘം കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവ ദിവസം രാത്രി യുവതിയുടെ വീട്ടില്‍ രാമു എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മണികണ്ഠന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് രാമുവിനെ കൊന്നത്. മുന്‍പ് വധശ്രമക്കേസില്‍ രാമു നല്‍കിയ പരാതിയെ തുടര്‍ന്ന് മണികണ്ഠനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം രാമുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി ജൂബിലി ഹില്‍സ് ഇന്‍സ്‌പെക്ടര്‍ കെ വെങ്കിടേശ്വര റെഡ്ഢി പറഞ്ഞു. സംഭവത്തില്‍ പ്രദേശത്തെ നിരവധി കേസുകളില്‍ പ്രതിയായ ജീലാനി എന്നയാള്‍ അടക്കമുള്ളവര്‍ കീഴടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് നാഗര്‍കുര്‍ണൂല്‍ സിംഗപട്ടണം സ്വദേശിയായ രാമുവിനെ എട്ടംഗ സംഘം കൊന്നത്. പിടിയിലായ യുവതിയുടെ വീടിന്റെ ടെറസിലാണ് രാമുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് രാമു ബിജെപിയില്‍ ചേര്‍ന്നത്.
പ്രതിശ്രുത വധുവിനൊപ്പം 'വിവാദ' ഫോട്ടോ ഷൂട്ട്; ഡോക്ടറെ പിരിച്ചുവിട്ടു