'ഹോട്ടലിന് പിറകിൽ ആഡംബര കാർ, 432 കുപ്പി വ്യാജ മദ്യം, സ്റ്റിക്കറും വ്യാജം'; 'സിനിമാ നടൻ' ഡോക്ടറടക്കം കുടുങ്ങി !

ഹോട്ടലിന്‍റെ പിറകുവശത്തുണ്ടായിരുന്ന വിലകൂടിയ രണ്ടു കാറുകളില്‍നിന്നാണ് 16 കേസ് വിദേശമദ്യം പിടികൂടിയത്. വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ചാണ് മദ്യം വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്.

Excise arrested six people, including a doctor for selling illegal liquor from Thirissur Peringottukara vkv

തൃശൂര്‍: വ്യാജമദ്യം നിര്‍മിക്കുന്ന ആറംഗ സംഘത്തെ എക്‌സൈസ് പിടികൂടി. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിങ്ങോട്ടുകര കരുവാന്‍കുളത്തെ വ്യാജനിര്‍മാണ കേന്ദ്രം റെയ്ഡ് ചെയ്ത എക്‌സൈസ് സംഘം 1072 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടര്‍ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റസ്റ്റോറന്റിന്റെ മറവിലാണ് വ്യാജമദ്യം ഉണ്ടാക്കിയിരുന്നത്. അനൂപിനെ കൂടാതെ കോട്ടയം സ്വദേശികളായ കെ.വി. റെജി, റോബിന്‍, കൊല്ലം കൊട്ടിയം സ്വദേശി മെല്‍വിന്‍ ജെ. ഗോമസ്, തൃശൂര്‍ കല്ലൂര്‍ സ്വദേശി സെറിന്‍ ടി. മാത്യു, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

അറസ്റ്റിലായ ഡോക്ടര്‍ അനൂപ് കുമാർ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്നും ചി സിനിമകളിൽ അഭിനയിച്ചിരുന്നതായും എക്സൈസ് വ്യക്തമാക്കി. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്. ഹോട്ടലിന്‍റെ പിറകുവശത്തുണ്ടായിരുന്ന വിലകൂടിയ രണ്ടു കാറുകളില്‍നിന്നാണ് 16 കേസ് വിദേശമദ്യം പിടികൂടിയത്. വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ചാണ് മദ്യം വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്. 33 ലിറ്ററിന്റെ 12 കന്നാസുകളിലും 23 ലിറ്ററിന്റെ 20 വലിയ പ്ലാസ്റ്റിക് ബോട്ടിലുകളിലും അര ലിറ്ററിന്റെ 432 കുപ്പികളിലുമായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്. 

തൃശൂര്‍ എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ്, തൃശൂര്‍ സര്‍ക്കിള്‍ എക്‌സൈസ് സ്‌ക്വാഡ്. ചേര്‍പ്പ് എക്‌സൈസ് റേഞ്ച് എന്നി സംഘങ്ങളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളില്‍നിന്ന് വ്യാജ ഐ.ഡി. കാര്‍ഡുകളും പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ടെന്നും അറിയുന്നു. ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളുടെ മറവില്‍ വന്‍ലാഭം പ്രതീക്ഷിച്ചായിരുന്നു വ്യാജമദ്യനിര്‍മാണം.  വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചതെന്നും മറ്റമുള്ള കാര്യങ്ങള്‍ അന്വേഷച്ചുവരികയാണ്. സി.ഐ. അശോക് കുമാര്‍, ഇന്‍സ്‌പെക്ടര്‍ മുരുകദാസ്, കമ്മിഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, പിവന്റീവ് ഓഫീസര്‍ സജീവ്, മോഹനന്‍, കൃഷ്ണപ്രസാദ്, സുധീര്‍ കുമാര്‍, സിജോ മോന്‍, ടി.ആര്‍. സുനില്‍കുമാര്‍, സനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Read More : 'ബസിലെ പരിചയം, 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി'; ഇനി 46 വ​ര്‍ഷം ജയിലിൽ, മലപ്പുറത്ത് 31കാരന് ക​ഠി​ന​ത​ട​വ്

Latest Videos
Follow Us:
Download App:
  • android
  • ios