കൊച്ചിയിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാൾ സ്വദേശിക്ക് മർദ്ദനം, ഒരാൾ പിടിയിൽ
വെളളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ കൊച്ചു കടവന്ത്രയിലെ നേതാജി നഗറിൽ വച്ചായിരുന്നു അക്രമം നടന്നത്
കൊച്ചി: വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. നായ നാട്ടുകാരെ ആക്രമിക്കുമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റയാള്‍ പറയുന്നു.
ഇക്കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ കൊച്ചു കടവന്ത്രയിലെ നേതാജി നഗറിൽ വച്ചായിരുന്നു അക്രമം നടന്നത്. നാവികസേനയില്‍ നിന്ന് വിരമിച്ച ബംഗാള്‍ സ്വദേശി അവിഷേക് ഘോഷ് റോയ്ക്കും 13 ഉം 15 ഉം വയസുളള മക്കള്‍ക്കുമാണ് മര്‍ദനമേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്തു നായ നാട്ടുകാരെ കടിക്കുമെന്ന് പറഞ്ഞ് അയല്‍പക്കത്തെ മൂന്നു ചെറുപ്പക്കാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നെന്നാണ് അവിഷേക് റോയ് പരാതിയിൽ പറയുന്നത്.
ഇവരെ തല്ലിയ സംഘത്തിലുണ്ടായിരുന്ന ഹരികൃഷ്ണനാണ് അറസ്റ്റിലായത്. മറ്റ് രണ്ടു പേര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം