'കുടുംബ യാത്രയെന്ന് തെറ്റിദ്ധരിപ്പിച്ച് എംഡിഎംഎ കടത്ത്'; ദമ്പതികള്‍ അടക്കമുള്ളവര്‍ക്ക് പത്തുവര്‍ഷം തടവ്
2022 സെപ്തംബര്‍ 11നാണ് വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് 75 ഗ്രാം എംഡിഎംഎയുമായി സംഘത്തെ എക്‌സൈസ് പിടികൂടിയത്.
മലപ്പുറം: എംഡിഎംഎ കടത്തുക്കേസില്‍ ദമ്പതികള്‍ അടക്കമുള്ളവര്‍ക്ക് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ദീന്‍ കെ.പി, ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ദീന്‍ എന്‍.കെ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി മഞ്ചേരി എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.
2022 സെപ്തംബര്‍ 11നാണ് വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് 75 ഗ്രാം എംഡിഎംഎയുമായി സംഘത്തെ എക്‌സൈസ് പിടികൂടിയത്. കുടുംബ യാത്രയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം എംഡിഎംഎ കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് കമ്മീണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ, നിലമ്പൂര്‍ കാളികാവ് റേഞ്ച് സംഘം എന്നീ ടീമുകള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് സി, മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോന്‍ ടി എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികള്‍ അടക്കം നാലുപേരെ പിടികൂടിയത്. മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ നിസാം ആറു മാസത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുരേഷ് പി ഹാജരായി.
എട്ടു കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍
കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ എട്ടു കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിലായി. ഷോള്‍ഡര്‍ ബാഗില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി മഹാരാഷ്ട്ര സത്താറ ജില്ല സ്വദേശി താരാനാഥ്‌സ അതാനി എന്നയാളെയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കോഴിക്കോട് സ്പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎന്‍ റിമേഷിന്റെ നേതൃത്വത്തില്‍ അനില്‍കുമാര്‍, സിഇഒമാരായ ജസ്റ്റിന്‍, വിപിന്‍ പി, ഡ്രൈവര്‍ പ്രബീഷ് എന്നിവരും അഴിയൂര്‍ എക്‌സൈസ് ചെക്കുപോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ മില്‍ട്ടന്‍ മെല്‍വിന്‍, സിഇഒമാരായ പ്രജിത് സിഎം, സുരേന്ദ്രന്‍ ഇ കെ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
'പറവകളുടെ ലഹരി വിൽപ്പന നിശാന്തതയുടെ കാവൽക്കാരിലൂടെ'; ട്രാൻസ്ജെൻഡറും സുഹൃത്തും പിടിയിൽ