പ്രോട്ടീൻ പൗഡർ വാങ്ങാൻ പണം വേണം; സ്വകാര്യ ചിത്രങ്ങൾ കാണിച്ച് മുൻകാമുകിയെ ഭീഷണിപ്പെടുത്തി 19കാരൻ, അറസ്റ്റ്

'വേര്‍പിരിഞ്ഞ ശേഷം, 19കാരന്‍ പെണ്‍കുട്ടിയുടെ ചാറ്റുകളില്‍ നിന്ന് സ്വകാര്യ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് ഫോട്ടോകള്‍ അയച്ചുനല്‍കി ഭീഷണിപ്പെടുത്തുകയായിരുന്നു.'

delhi 19 year old boy arrested for threatening ex-girlfriend joy

ദില്ലി: സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മുന്‍ കാമുകിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ 19കാരന്‍ അറസ്റ്റില്‍. പ്രോട്ടീന്‍ പൗഡറും ബോഡി ബില്‍ഡിംഗ് ഉപകരണങ്ങളും വാങ്ങാന്‍ പണമില്ലാത്തതിനാലാണ് 19കാരന്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 19കാരന്‍ അന്‍ഷ് ശര്‍മ്മ, സുഹൃത്ത് ഗോവിന്ദ് ശര്‍മ്മ(22) എന്നിവരെയാണ് പൊലീസ് പിടിയിലായത്. 19കാരിയായ പെണ്‍കുട്ടിയും പിതാവും നോര്‍ത്ത് ദില്ലിയിലെ സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് യുവാവിനെ പിടികൂടിയത്. 

'50,000 രൂപ നല്‍കണം അല്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്.തുടക്കത്തില്‍ പെണ്‍കുട്ടി പിതാവിനോട് വിവരം പറഞ്ഞിരുന്നില്ല. യുവാവിന്റെ ഭീഷണി സന്ദേശങ്ങള്‍ക്ക് മറുപടിയും നല്‍കിയില്ല. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ നമ്പര്‍ കണ്ടെത്തി സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലേക്ക് അയച്ചു നല്‍കി പണം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. തുടര്‍ന്ന് യുവാവ് ഉപയോഗിച്ചിരുന്ന ഇന്‍സ്റ്റാഗ്രാം ഐഡിയുടെയും വാട്‌സ്ആപ്പ് നമ്പറിന്റെയും വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ബീഹാറിലാണ് ഉണ്ടാക്കിയതെന്നും എന്നാല്‍ അത് ഉപയോഗിക്കുന്നത് ദില്ലിയിലാണെന്നും കണ്ടെത്തി.' തുടര്‍ന്ന് ഐപി അഡ്രസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് ഡിസിപി മനോജ് മീണ മാധ്യമങ്ങളോട് പറഞ്ഞു. 

ചോദ്യം ചെയ്യലില്‍ സ്‌കൂള്‍ കാലം മുതല്‍ പെണ്‍കുട്ടിയെ പരിചയമുണ്ടെന്ന് 19കാരന്‍ പൊലീസിനോട് പറഞ്ഞു. '2020ലാണ് ഇരുവരും തമ്മില്‍ പ്രണയബന്ധം ആരംഭിച്ചത്. വേര്‍പിരിഞ്ഞ ശേഷം, 19കാരന്‍ പെണ്‍കുട്ടിയുടെ ചാറ്റുകളില്‍ നിന്ന് സ്വകാര്യ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് ഫോട്ടോകള്‍ അയച്ചുനല്‍കി ഭീഷണിപ്പെടുത്തുകയായിരുന്നു.' തുടക്കത്തില്‍ സ്വകാര്യ ഫോട്ടോകള്‍ കാണിച്ച് യുവതിയെ പീഡിപ്പിക്കാനാണ് തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് തീരുമാനം മാറ്റി, പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മൂന്നുവര്‍ഷത്തെ പ്രണയം, മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios