ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത പാഴ്സലിൽ 'ലഹരിമരുന്ന്', 72 മണിക്കൂർ വിരട്ടൽ, 51കാരന് നഷ്ടമായത് 56 ലക്ഷം
എത്ര കണ്ട് ദുരുപയോഗം നടന്നിട്ടുണ്ടെന്ന് കണ്ടെത്താനെന്ന പേരിലാണ് എഫ്ഡിയായും മ്യൂച്ചൽ ഫണ്ടിലേയും അടക്കം പണം പിൻവലിക്കാൻ സംഘം ആവശ്യപ്പെട്ടത്
ഗുരുഗ്രാം: പാർസൽ വന്നത് ക്രെഡിറ്റ് കാർഡുകളും ലഹരി വസ്തുക്കളും പാസ്പോർട്ടും, ശുചിമുറിയിൽ പോലും പോകാൻ അനുവദിക്കാതെ പൊലീസ് ഒടുവിൽ 51കാരന് നഷ്ടമായത് 56 ലക്ഷം രൂപ. സംഘടിതമായ രീതിയിൽ പല വിധത്തിലുള്ള തട്ടിപ്പുകളാണ് രാജ്യത്ത് ദിവസേനെ നടക്കുന്നത്. പല രീതിയിലുള്ള തട്ടിപ്പുകളേക്കുറിച്ച് വാർത്തകൾ വന്നിട്ടും തട്ടിപ്പുകളിൽ വീഴുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ലെന്നതാണ് വസ്തുത. 51 കാരന്റെ പേരിൽ വന്ന പാർസലിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയെന്ന അറിയിപ്പുമായി കസ്റ്റംസ് പൊലീസ് ചമഞ്ഞ് സംയുക്തമായി നടത്തി സ്കൈപ്പ് തട്ടിപ്പിൽ മധ്യവയസ്കന് നഷ്ടമായത് ലക്ഷങ്ങൾ.
51കാരന്റെ ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത പാർസലിൽ നിരവധി ക്രെഡിറ്റ് കാർഡുകളും ലഹരി വസ്തുക്കളും പാസ്പോർട്ടുകളും ലാപ്ടോപ്പുകളും അടക്കമുള്ളവയാണ് ഫെഡ് എക്സ് വഴി തായ്വാനിലേക്ക് അയച്ച കൊറിയറിൽ കണ്ടെത്തിയതെന്നാണ് പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുകാർ 51കാരനെ ധരിപ്പിച്ചത്. കസ്റ്റംസ് പിടിച്ചെടുത്ത് കൊറിയർ പൊലീസിന് തുടർ നടപടികൾക്കായി കൈമാറിയതായും ഇവർ സ്കൈപ് കോളിലൂടെ 51കാരനെ വിശ്വസിപ്പിച്ച ശേഷമാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. മുംബൈ സൈബർ പൊലീസ് എന്ന പേരിലാണ് ഫോൺ കോൾ എത്തിയത്. അധോലോകവുമായി 51കാരന് ബന്ധമുണ്ടെന്നും മറ്റ് സാമ്പത്തിക തട്ടിപ്പുകൾ 51കാരൻ ചെയ്തതായി കണ്ടെത്തിയതായി പൊലീസ് വിശദമാക്കിയതോടെ മധ്യ വയസ്കനും ഭയന്നു.
മുംബൈ സൈബർ ക്രൈം വിഭാഗം ഡിസിപിയെന്ന പേരിലാണ് 51കാരനെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. മധ്യവയസ്കന്റെ എഫ്ഡ്, ഷെയർ മാർക്കറ്റ് നിക്ഷേപങ്ങൾ, മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപങ്ങൾ എല്ലാം പൊലീസ് നിരീക്ഷണത്തിലാണെന്നും 72 മണിക്കൂർ നീണ്ട സ്കൈപ്പ് കോൾ സംഭാഷണത്തിനിടെ ഇവർ പറഞ്ഞതായാണ് 51കാരന്റെ പരാതി വിശദമാക്കുന്നത്. ഫെബ്രുവരി 11 ന് ആരംഭിച്ച ഫോൺ കോളുകളും ഭീഷണിയും ഫെബ്രുവരി 16നാണ് അവസാനിച്ചത്. ഫോണിലൂടെയുള്ള ചോദ്യം ചെയ്യലിനിടെ ശുചിമുറി ഉപയോഗിക്കാനും ഭക്ഷണം കഴിക്കാനും വരെ അനുവാദം മേടിക്കേണ്ട അവസ്ഥയിലായിരുന്നു 51കാരൻ. നിരന്തരമായ സംസാരത്തിനിടയിൽ ഇയാളുെട നിസഹായാവസ്ഥ മനസിലായതായും ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്തതിൽ പരാതി നൽകാൻ സഹായം നൽകാമെന്നും സംഘം വാഗ്ദാനം ചെയ്തു.
എത്ര കണ്ട് ദുരുപയോഗം നടന്നിട്ടുണ്ടെന്ന് കണ്ടെത്താനെന്ന പേരിലാണ് എഫ്ഡിയായും മ്യൂച്ചൽ ഫണ്ടിലേയും അടക്കം പണം പിൻവലിക്കാൻ സംഘം ആവശ്യപ്പെട്ടത്. പിൻവലിച്ച പണം അന്ധേരിയിലെ പഞ്ചാബ് നാഷണൽ ബാങ്കിലെ അന്ധേരി ശാഖയിലെ അക്കൌണ്ടിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. ഇത്തരത്തിൽ മാറ്റിയ 56.7 ലക്ഷം രൂപയാണ് 51കാരന് നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം