'കുറഞ്ഞ വിലയുടെ ഒഡീഷ കഞ്ചാവ്, ലക്ഷ്യം വിദ്യാര്‍ഥികള്‍'; യുവാവ് പിടിയില്‍
കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെഎസ്ടിപി വെയിറ്റിംഗ് ഷെഡിനടുത്ത് വച്ചാണ് സ്‌കൂട്ടറില്‍ കൊണ്ടു വന്ന കഞ്ചാവ് കണ്ടെടുത്തത്.
കോട്ടയം: ചങ്ങനാശേരിയില്‍ നാലു കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നാട്ടകം സ്വദേശി ഗിരീഷിനെ(27) ആണ് പിടികൂടിയത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എസ് പ്രമോദിന്റെ നേത്യത്വത്തിലുള്ള സംഘം പട്രോളിംഗിനിടെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെഎസ്ടിപി വെയിറ്റിംഗ് ഷെഡിനടുത്ത് വച്ചാണ് സ്‌കൂട്ടറില്‍ കടത്തികൊണ്ടു വന്ന കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് കൗമാരക്കാര്‍ക്ക് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു.
പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.എസ് സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രവീണ്‍ കുമാര്‍, അമല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ നിത്യ വി മുരളി, ഡ്രൈവര്‍ മനിഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
ആള്‍ട്ടോ കാറില്‍ എംഡിഎംഎ കടത്ത്, യുവാവ് പിടിയില്‍
തിരുവനന്തപുരം: ഈഞ്ചക്കല്‍ ബൈപ്പാസ് റോഡില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുവന്ന 18.627 ഗ്രാം എംഡിഎംഎ പിടികൂടിയതായി എക്സൈസ്. ഓച്ചിറ സ്വദേശിയായ ഷാജഹാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായിട്ടാണ് പിടികൂടിയത്. മംഗളൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ജില്ലയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഇയാള്‍ ഏറെനാളുകളായി നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും എക്സൈസ് അറിയിച്ചു.
നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌കോഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി എല്‍ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കുമാര്‍ ഷാഡോ അംഗങ്ങളായ സിവില്‍ എക്സൈസ് ഓഫീസര്‍ സുരേഷ് ബാബു, അക്ഷയ സുരേഷ്, പ്രബോദ്, നന്ദകുമാര്‍, കൃഷ്ണപ്രസാദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷാനിദ, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തെന്ന് എക്സൈസ് അറിയിച്ചു.
'14കാരന്‍ മകന്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ, സ്ഥിരം പരാതികള്‍'; വിഷം കൊടുത്ത് കൊന്ന് പിതാവ്