പിടിച്ചുപറിക്കാരെ സൂക്ഷിക്കുക; ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം തലസ്ഥാനത്ത് സജീവം
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തലനാരിഴക്കാണ് ആക്രമിക്കപ്പെട്ട സ്ത്രീകള്‍ രക്ഷപ്പെട്ടത്. പൊഴിയൂരിൽ 6 പവന്‍റെ മാലയാണ് സ്കൂട്ടർ യാത്രക്കാരിയിൽ നിന്നും പിടിച്ചുപറിച്ചത്.
ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം തലസ്ഥാനത്ത് വീണ്ടും സജീവം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തലനാരിഴക്കാണ് ആക്രമിക്കപ്പെട്ട സ്ത്രീകള്‍ രക്ഷപ്പെട്ടത്. പൊഴിയൂരിൽ 6 പവന്‍റെ മാലയാണ് സ്കൂട്ടർ യാത്രക്കാരിയിൽ നിന്നും പിടിച്ചുപറിച്ചത്.
രാവിലെ 10.30ക്ക് കരമന ബണ്ട് റോഡില്‍ ആണ് ആധ്യത്തെ സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരിയെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ട് പേർ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു. പെട്ടന്നുള്ള ആക്രമത്തിൽ നിയന്ത്രണം വിട്ട സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു. റോഡിൽ നിരവധിപ്പേരുണ്ടായിരുന്നതിനാൽ അക്രമി സംഘം നിർത്താതെ പാഞ്ഞുപോയി. ഉച്ചയ്ക്ക് രണ്ടര മണിക്ക് നെയ്യാറ്റിൻകര പ്ലാമൂട്ടിൽകടയിലും ഹെൽമറ്റ് വച്ച് ബൈക്കിൽ സഞ്ചരിക്കുന്ന അക്രമികളെത്തി. വഴിയരിൽ സ്കൂട്ടിറൽ നിന്ന സ്ത്രീയുടെ മാല തട്ടിയെടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോള്‍ പിൻസീറ്റിലരുന്ന മോഷ്ടാവ് വാഹനത്തിൽ നിന്നും ഇറങ്ങി സ്ത്രീയുടെ മാല ബലമായി പിടിച്ചുപറിച്ചു. സ്ത്രീയെ നിലത്തു തള്ളിയിട്ട ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടു.
സിറ്റിയിലെയും റൂറലിലെയും പൊലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ലഹരിക്കേസിൽ ശിക്ഷപ്പെട്ട ജയിലിൽ കഴിഞ്ഞിരുന്ന യുവാക്കള്‍ അവിടെ വച്ച് പരിചയപ്പെട്ട ശേഷം പുറത്തിറങ്ങി പണത്തിനായി മാല മോഷ്ടിക്കുന്നത് തലസ്ഥാനത്ത് ഒരു സമയത്ത് സ്ഥിരം സംഭവമായിരുന്നു. അക്രമികളെ പിടികൂടി വീണ്ടും ജയിലാക്കി. അടുത്തിനെ പിടിച്ചുപറി സംഘത്തിലുള്ള ചിലർ വീണ്ടും ജയിൽ നിന്നും ഇറങ്ങിയിട്ടുണ്ട്. ഇവരാണ് കറങ്ങിനടന്നുള്ള പിടിച്ചുപറിക്കുപിന്നിലെന്നണ് സംശയം. ഇവർ സഞ്ചരിക്കുന്ന വാഹനവും മോഷണ വാഹനമെന്നാണ് പൊലീസ് പറയുന്നത്.