വന്‍ ലഹരിമരുന്ന് വേട്ട; 1.9 കിലോ ഹെറോയിനും 800 കിലോ കഞ്ചാവും പിടികൂടിയെന്ന് അസാം പൊലീസ്
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് ഹെറോയിന്‍ എത്തിയതെന്ന് കച്ചാര്‍ പൊലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ്.
ദിസ്പൂര്‍: അസാമില്‍ വന്‍ ലഹരിമരുന്ന് വേട്ട. കച്ചാര്‍, കരിംഗഞ്ച് ജില്ലകളില്‍ ശനിയാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ രണ്ട് മണിപ്പൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 1.9 കിലോ ഹെറോയിനും 800 കിലോ കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബോര്‍ജോണ (27), റോബര്‍ട്ട് (24), ഡാനിയല്‍ (26), ബിന്റു (28), രാജെന്‍ (41), ഹുസൈന്‍ (23) എന്നിവരാണ് അറസ്റ്റിലായവര്‍. ബോര്‍ജോണയും റോബര്‍ട്ടും മണിപ്പൂര്‍ സ്വദേശികളാണെന്നും മറ്റ് നാല് പേര്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് ഹെറോയിന്‍ എത്തിയതെന്ന് കച്ചാര്‍ പൊലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തില്‍ ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍