കൊലക്കേസ് വിധി ദിവസം മദ്യപിക്കാനായി മുങ്ങിയ പ്രതിക്ക് പതിനേഴ് വർഷം തടവ്
വിധി പറയുന്ന ദിവസം കോടതിയിൽ പ്രതി ഹാജരാക്കാത്തതിനെ തുടർന്ന് വഞ്ചിയൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു
വഞ്ചിയൂർ: കൊലക്കേസ് പ്രതി വിധി പറയുന്ന ദിവസം മദ്യപിക്കാനായി മുങ്ങിയ പ്രതിക്ക് പതിനേഴ് വർഷം തടവ് ശിക്ഷ. മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകാതിരുന്നത്. പ്രതി ഹാജരാക്കാത്തതിനെ തുടർന്ന് വഞ്ചിയൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസാണ് പ്രതിയെ മദ്യപിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. കഠിന തടവിനൊപ്പം പ്രതി 54000 രൂപ പിഴയുമൊടുക്കണം.
കോടതിയിൽ ഹാജരാകാതെ മുങ്ങിയത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വിധിക്ക് മുമ്പായി മദ്യപിക്കാൻ പോയതാണെന്നും അതിനാലാണ് കോടതിയിലെത്താതിരുന്നതെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. കഴിഞ്ഞ വർഷം ഇബ്രാഹിം എന്ന വ്യാപാരിയെ വെട്ടിക്കൊന്ന കേസിലാണ് 40കാരനായ ബൈജുവിന് ശിക്ഷ വിധിച്ചിട്ടുള്ളത്. മദ്യ ലഹരിയിൽ സാധനം വാങ്ങിയ ശേഷം പണം നൽകാതെ തർക്കിക്കുകയും വിഷയത്തിൽ ഇബ്രാഹിം ഇടപെട്ടതോടെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം