ചുവന്ന ഓട്ടോയിൽ ഒരു യുവതി, കൂടെ കാണാതായ നവജാത ശിശു! പരിശോധിച്ചത് 500 ഓളം സിസിടിവി, ഒടുവിൽ 23 കാരി പിടിയിൽ

500 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിൽ ഒരു ചുവന്ന ഓട്ടോറിക്ഷയിൽ കുഞ്ഞുമായി യാത്ര ചെയ്യുന്ന യുവതിയെ കണ്ടെത്തി. 

23 year old Woman arersted for Kidnaps Newborn From Delhi Hospital vkv

ദില്ലി: ദില്ലിയിൽ രോഹിണിയിൽ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ യുവതി പിടികൂടി.   ഡോ. ബാബാ സാഹിബ് അംബേദ്കർ (ബിഎസ്‌എ) ആശുപത്രിയിൽ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് 19 കാരിയുടെ മകളെ അജ്ഞാത യുവതി ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. പഴുതടച്ചുള്ള അന്വേഷണത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ 23 കാരിയെ പൊലീസ് പൊക്കി.

ബുധനാഴ്ച വൈകിട്ടോടെയാണ് പത്തൊൻപതുകാരി തന്‍റെ നവജാതശിശുവിനെ കാണിനില്ലെന്ന് പൊലീസിൽ പരാതി നൽകുന്നത്. കേസെടുത്ത പൊലീസ് നടത്തിയ  അന്വേഷണത്തിൽ ഒരു യുവതി കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് 500 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിൽ ഒരു ചുവന്ന ഓട്ടോറിക്ഷയിൽ കുഞ്ഞുമായി യാത്ര ചെയ്യുന്ന യുവതിയെ കണ്ടെത്തി. 

രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനിലെ സിസിടിവിയിലാണ് യുവതിയിനേയും കുഞ്ഞിനേയും കണ്ടത്. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും  രോഹിണി സെക്ടർ 15ലെ ഇഎസ്‌ഐ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപംയുവതിയെ ഇറക്കിവിട്ടതായി മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷത്തി യുവതി 
ഡിടിസി ഡിപ്പോയ്ക്ക് മുന്നിൽ വെച്ച് രണ്ട് പേരുമായി സംസാരിക്കുന്നത് പൊലീസ് കണ്ടെത്തി.

ഇവരെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് യുവതി മൊബൈൽ ഉപയോഗിച്ച് യുവതി വീട്ടുകാരെ വിളിച്ചതായി കണ്ടെത്തിയത്. തുടർന്ന് നമ്പർ കേന്ദ്രീകിരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വീട് കണ്ടെത്തി. പിന്നാലെ വീട്ടിലെത്തിയ അന്വേഷണ സംഘം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ വീട്ടിൽ നിന്നും പൊലീസ് നവജാത ശിശുവിനെ കണ്ടെത്തി. കുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറിയെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

Read More : ഐവി ഫ്ളൂയിഡിന് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 രോഗികൾ, എല്ലാം മോഷണം മറയ്ക്കാൻ

Latest Videos
Follow Us:
Download App:
  • android
  • ios