സംശയം തോന്നി ദേഹ പരിശോധന നടത്തി; യുവാവില്‍ നിന്ന് പിടികൂടിയത് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം

അംഗടിമുഗര്‍ സ്വദേശി അബൂബക്കര്‍ ഹുസൈനില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. 15,15,000 രൂപയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടിച്ചെടുത്തത്.

15 lakhs hawala money seized from youth man in kasaragod nbu

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ കുഴല്‍പ്പണം പിടിച്ചു. ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. അംഗടിമുഗര്‍ സ്വദേശി അബൂബക്കര്‍ ഹുസൈനില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. 15,15,000 രൂപയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടിച്ചെടുത്തത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ദേഹ പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. 500 രൂപ നോട്ടുകളാണ് പിടികൂടിയവയെല്ലാം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വന്‍‍തോതില്‍ കുഴല്‍പ്പണ വിതരണ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

കഴിഞ്ഞ മാസം 23 ന് കാസര്‍കോട് വച്ച് രേഖകളില്ലാത്ത ഏഴര ലക്ഷം രൂപയും ഏഴര ലക്ഷം മൂല്യ വരുന്ന അമേരിക്കന്‍ ഡോളര്‍, യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios