വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ, പിന്നാലെ പരാതി പ്രളയം

നവംബർ 6ാം തിയതിയാണ് പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന വനിതാ കമ്മീഷന്‍റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. 142 പെണ്‍കുട്ടികളാണ് പരാതിയുമായി എത്തിയിട്ടുള്ളത്

 142 girl students levelled sexual harassment complaint against  principal of a government school in Haryana etj

ചണ്ഡിഗഡ്: സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് അറസ്റ്റിലായ പ്രധാനാധ്യാപകനെതിരെ പരാതിയുമായി എത്തിയത് 142 വിദ്യാർത്ഥിനികള്‍. ഹരിയാനയിലെ ജിൻഡ് ജില്ലയിലാണ് സംഭവം. പ്രധാന അധ്യാപകനെ 60 വിദ്യാർത്ഥിനികളുടെ പരാതിയിലാണ് കേസ് എടുത്തത് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥിനികള്‍ പരാതിയുമായി എത്തുകയായിരുന്നു.

സ്കൂളിലെ ലൈംഗികാതിക്രമത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിക്ക് മുന്നിലാണ് വിദ്യാർത്ഥിനികള്‍ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. 55കാരനായ പ്രധാന അധ്യാപകന്‍ വിദ്യാർത്ഥിനികളെ ഓഫീസ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ റേണു ഭാട്ടിയ വിശദമാക്കിയത്. നവംബർ 6ാം തിയതിയാണ് പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന വനിതാ കമ്മീഷന്‍റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ജിൻഡ് ജില്ലാ കളക്ടർ വിശദമാക്കുന്നത്. സെപ്തംബർ മാസത്തിൽ സ്കൂളില്‍ ലഭിച്ച പരാതി വനിതാ കമ്മീഷനിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 30 ഓടെയാണ് വനിതാ കമ്മീഷന്‍ തുടർ നടപടികൾ സ്വീകരിച്ചത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ആരോപണം അന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രധാന അധ്യാപകനെ ഒക്ടോബർ 27 ന് വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios