ടി20 ലോകകപ്പ്: വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാന്‍ മടി? ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പിന്‍മാറ്റം ആളിക്കത്തുന്നു

മത്സരത്തിന് മുൻപ് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചിരുന്നു

T20 World Cup 2021 SA vs WI Quinton de Kock pulls out of match after knee directive Report

ദുബായ്: ടി20 ലോകകപ്പിനിടെ((T20 World Cup 2021) ) ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ വിവാദം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്നത്തെ മത്സരത്തിൽ(SA vs WI) നിന്ന് ഓപ്പണറും മുൻ നായകനുമായ ക്വിന്‍റണ്‍ ഡി കോക്ക്(Quinton de Kock) പിന്മാറി. മത്സരത്തിന് മുൻപ് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന്(Black Lives Matter) ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്(Cricket South Africa) നിർദേശിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് ടീമിൽ നിന്ന് താരം മാറിനിന്നതാണെന്നാണ് ക്രിക്‌ബസ് ഉള്‍പ്പടെയുള്ള ക്രിക്കറ്റ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിര്‍ദേശം

ഡി കോക്കിനെ വിമർശിച്ച് ഡാരൻ സമി, ദിനേശ് കാര്‍ത്തിക് എന്നീ താരങ്ങൾ രംഗത്തെത്തി. 

സൂചനയുമായി ഷെയ്‌ന്‍ വാട്‌സണ്‍ 

ഓസീസ് മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഷെയ്‌ന്‍ വാട്‌സണും ഡിക്കോക്കിന്‍റെ പിന്‍മാറ്റത്തോട് പ്രതികരിച്ചിട്ടുണ്ട്. 'വലിയ ഞെട്ടല്‍, എന്തോ ആഭ്യന്തര പ്രശ്‌‌നം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പുകയുന്നുണ്ട്' എന്നായിരുന്നു ടോസിന് പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വാട്‌സന്‍റെ പ്രതികരണം. 'ഡിക്കോക്കിന്‍റെ അസാന്നിധ്യം വെസ്റ്റ് ഇന്‍ഡീസിന് മുന്‍തൂക്കം നല്‍കും' എന്നായിരുന്നു ഇതേസമയം ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ പ്രതികരണം. 

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസും ഒരു മാറ്റം വരുത്തി. മക്‌കോയ് പുറത്തായപ്പോള്‍ ഹെയ്ഡല്‍ വാല്‍ഷാണ് പകരമെത്തിയത്. ഇരുവരും ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.

പ്ലേയിംഗ് ഇലവനുകള്‍  

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

വെസ്റ്റ് ഇന്‍ഡീസ്: ലെന്‍ഡല്‍ സിമണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, ഹെയ്ഡല്‍ വാല്‍ഷ്, രവി രാംപോള്‍.

ടി20 ലോകകപ്പ്: വിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറി ക്വിന്‍റണ്‍ ഡികോക്ക്! ടീമില്‍ ആഭ്യന്തരകലഹം?
 

Latest Videos
Follow Us:
Download App:
  • android
  • ios