ഒരു വേദിയില്‍ മാത്രം ഇത്രയേറെ സെഞ്ചുറികള്‍! വില്യംസണ് റെക്കോര്‍ഡ്; കിവീസ് കൂറ്റന്‍ വിജയത്തിലേക്ക്

ഒരു ഗ്രൗണ്ടില്‍ തന്നെ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാവാനും വില്യംസണിന് സാധിച്ചു

new record for kane williamson after century against england

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് സീനിയര്‍ താരം കെയ്ന്‍ വില്യംസണ്‍ സെഞ്ചുറി നേടിയിരുന്നു. 156 റണ്‍സെടുത്ത് പുറത്തായ വില്യംസണ്‍ 33-ാം ടെസ്റ്റ് സെഞ്ചുറിയാണ് സ്വന്തമാക്കിയത്. 204 പന്തുകള്‍ നേരിട്ട വില്യംസണ്‍ ഒരു സിക്‌സും 20 ഫോറും നേടി. ഇതോടെ സമകാലിക ക്രിക്കറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറിയുള്ള രണ്ടാമത്തെ താരമായി വില്യംസണ്‍. 36 സെഞ്ചുറിയുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമന്‍. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനും 33 സെഞ്ചുറിയാണുള്ളത്. 30 സെഞ്ചുറികളുള്ള വിരാട് കോലി നാലാമത്.

ഇതോടൊപ്പം ഒരു റെക്കോര്‍ഡ് കൂടി വില്യംസണിന്റെ അക്കൗണ്ടിലായി. ഒരു ഗ്രൗണ്ടില്‍ തന്നെ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാവാനും വില്യംസണിന് സാധിച്ചു. ഹാമില്‍ട്ടണിലാണ് വില്യംസണ്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടിയത്. ഹാമില്‍ട്ടണില്‍ അവസാനം കളിച്ച ഏഴ് ഇന്നിംഗ്‌സില്‍ ആറിലും താരം സെഞ്ചുറി നേടി. ഈ വേദിയില്‍ കളിച്ച 12 ടെസ്റ്റില്‍ നിന്ന് 1614 റണ്‍സാണ് താരം അടിച്ചെടുത്തത്. 94.94 ശരാശരിയും വില്യംസണിനുണ്ട്. സജീവ ക്രിക്കറ്റര്‍ ഒരു ഗ്രൗണ്ടില്‍ ഇത്രയും ശരാശരിയുള്ള മറ്റു താരങ്ങളില്ല.് മെല്‍ബണില്‍, സ്റ്റീവ് സ്മിത്തിന് 78.07 ശരാശരിയുണ്ട്. 11 ടെസ്റ്റില്‍ നിന്ന് 1093 റണ്‍സാണ് സമ്പാദ്യം.

മുംബൈയുടെ വണ്ടര്‍ കിഡ്, ആരാണ് സൂര്യാന്‍ഷ് ഷെഡ്‌ജെ? പഞ്ചാബ് കിംഗ്‌സിന്റെ പ്രതീക്ഷ, ശ്രേയസിന്റേയും

അതേസമയം, ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയയത്തിലേക്ക് നീങ്ങുകയാണ്. ഹാമില്‍ട്ടണില്‍ 658 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 18 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. ജേക്കബ് ബേതല്‍ (9), ജോ റൂട്ട് (0) എന്നിവരാണ് ക്രീസില്‍. വില്യംസണിന്റെ സെഞ്ചുറി കരുത്തില്‍ 453 റണ്‍സാണ് കിവീസ് രണ്ടാം ഇന്നിംഗ്‌സില്‍ നേടിയത്. ബേതല്‍ മൂന്ന് വിക്കറ്റെടുത്തു. കിവീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 347നെതിരെ, ഇംഗ്ലണ്ട് 143ന് എല്ലാവരും പുറത്തായിരുന്നു.

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥത്തിന്റെ (19) വിക്കറ്റ് കിവീസിന് നഷ്ടമായിരുന്നു. പിന്നീട് വില്യംസണ്‍ - വില്‍ യംഗ് (60) സഖ്യം 89 റണ്‍സ് കൂട്ടിചേര്‍ത്തു. യംഗിന് ശേഷം ക്രീസിലെത്തിയ നൈറ്റ് വാച്ച്മാന്‍ വില്യം ഒറൗര്‍ക്കെയ്ക്ക് (0) തിളങ്ങാനായില്ല. തുര്‍ന്ന് രചിന്‍ രവീന്ദ്ര (44) - വില്യംസണൊപ്പം 97 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ രചിനെ, മാത്യു പോട്ട്‌സ് പുറത്താക്കി. പകരമെത്തിയ ഡാരില്‍ മിച്ചല്‍ (60) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് കൂട്ടിചേര്‍ത്തത്. വില്യംസണെ പുറത്താക്കി ഷൊയ്ബ് ബഷീറാണ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ മിച്ചലും മടങ്ങി. പിന്നീട് ടോം ബ്ലണ്ടല്‍ (44), മികച്ചല്‍ സാന്റ്‌നര്‍ (49) എന്നിവര്‍ എന്നിവര്‍ സ്‌കോര്‍ 450 കടത്താന്‍ സഹായിച്ചു. ഗ്ലെന്‍ ഫിലിപ്‌സ് (3), ടിം സൗത്തി (2), മാറ്റ് ഹെന്റി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബ്ലണ്ടല്‍ പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios