Asianet News MalayalamAsianet News Malayalam

ന്യൂസിന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തകര്‍ച്ച! മുന്‍നിര താരങ്ങള്‍ കൂടാരം കയറി

ബെംഗളൂരുവില്‍ മഴ മാറിനിന്നെങ്കിലും മൂടിക്കെട്ടിയ ആകാശമാണ്. അതുകൊണ്ടുതന്നെ കിവീസ് പേസര്‍മാര്‍ക്ക് നല്ല സ്വിങ് ലഭിച്ചു.

india top order collapsed against new zealand in first test
Author
First Published Oct 17, 2024, 10:26 AM IST | Last Updated Oct 17, 2024, 10:28 AM IST

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ച്ച. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 എന്ന നിലയിലാണ്.  രോഹിത് ശര്‍മ (2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടിം സൗത്തി, വില്യം ഒറൗര്‍ക്കെ, മാറ്റ് ഹെന്റി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുമ്പോള്‍ യശസ്വി ജയ്‌സ്വാള്‍ (8), റിഷഭ് പന്ത് (3) എന്നിവരാണ് ക്രീസില്‍. നേരത്തെ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കഴുത്ത് വേദനയില്‍ നിന്ന് അദ്ദേഹം മോചിതനായിട്ടില്ല. സര്‍ഫറാസ് അദ്ദേഹത്തിന് പകരക്കാരനായി. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

ബെംഗളൂരുവില്‍ മഴ മാറിനിന്നെങ്കിലും മൂടിക്കെട്ടിയ ആകാശമാണ്. അതുകൊണ്ടുതന്നെ കിവീസ് പേസര്‍മാര്‍ക്ക് നല്ല സ്വിങ് ലഭിച്ചു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുകയും ചെയ്തു. ആദ്യം, രോഹിത്തിനെ സൗത്തി ബൗള്‍ഡാക്കി. പിന്നാലെ കോലി, ലെഗ് ഗള്ളിയില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി. ഗില്ലിന് പകരക്കാരനായ സര്‍ഫറാസിന് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. ഹെന്റിയുടെ പന്തില്‍ എക്‌സ്ട്രാ കവറില്‍ ഡെവോണ്‍ കോണ്‍വെയുടെ തകര്‍പ്പന്‍ ക്യാച്ച്.

തോരാമഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യദിനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നേരത്തെ മത്സരം ആരംഭിക്കുകയായിരുന്നു. 9.15 മുതല്‍ 11.30 വരെയാണ് ആദ്യ സെഷന്‍. ലഞ്ചിന് ശേഷം രണ്ടാം സെഷന്‍ 12.10 ആരംഭിച്ച് 02.25ന് അവസാനിക്കും. മൂന്നാം സെഷന്‍ 02.45ന് ആരംഭിച്ച് 16.45ന് അവസാനിക്കും. ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു. 

ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തുക മൂന്ന് താരങ്ങളെ! ടീമിന് പുതിയ കോച്ച്, ഗാംഗുലിക്ക് മറ്റൊരു ചുമതല

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരേണ്ടതുണ്ട്. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയുടെ ഫോമിലാണ് പ്രതീക്ഷ.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios