പാകിസ്ഥാനിപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന് വോണ്‍, സമ്മതിച്ച് അക്രം! കിവീസ് പഞ്ഞിക്കിട്ടത് പ്രധാന ചര്‍ച്ച
ഇന്ത്യയുടെ തോല്‍വി ചര്‍ച്ച ചെയ്യുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രവും മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണും.
മെല്‍ബണ്‍: ക്രിക്കറ്റ് ലോകം ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ന്യൂസിലന്‍ഡ് ഇന്ത്യയില്‍ വന്ന് ടെസ്റ്റ് പരമ്പര 3-0ത്തിന് തൂത്തുവാരിയതോടെയാണ് ഇന്ത്യ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ടത്. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യ പരമ്പര നേടുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അതിന് മുമ്പ് ബെംഗളൂരുവിലും പൂനെയിലും ഇന്ത്യ തോല്‍ക്കുകയുണ്ടായി.
ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വി ചര്‍ച്ച ചെയ്യുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രവും മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ ആദ്യ ഏകദിനത്തില്‍ കമന്ററി പറയുന്നതിനിടെയാണ് ഇരുവരും ഇന്ത്യയുടെ തോല്‍വി ചര്‍ച്ചയാക്കിയത്. ഇരു ടീമുകളുടെയും നിലവിലെ ഫോം കൗതുകകരമായ മത്സരത്തിന് കാരണമാകുമെന്ന് വോണ്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പര കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരമൊരു ഏറ്റുമുട്ടലില്‍ ആവേശം ഇരട്ടായിരിക്കം.'' വോണ്‍ പറഞ്ഞു.
വീണ്ടും രക്ഷകനായി കമ്മിന്‍സ്! പാകിസ്ഥാനെ വീഴ്ത്തി ഓസ്‌ട്രേലിയ, ജയം രണ്ട് വിക്കറ്റിന്
അക്രം ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. 'അത്തമൊരു മത്സരം വളരെ വലുതായിരിക്കും. ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന നാടാണ് രണ്ട് രാജ്യങ്ങളും.'' അക്രം മറുപടി പറഞ്ഞു. 'പാകിസ്ഥാന് ഇപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകും.' എന്ന് വോണ്‍ അവകാശപ്പെട്ടതോടെ സംഭാഷണം രസകരമായ വഴിത്തിരിവായി. സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യ പരാജയപ്പെട്ട കാര്യമാണ് വോണ്‍ ഓര്‍മപ്പിച്ചത്. ആ അഭിപ്രായവും അക്രം ശരിവെക്കുകയായിരുന്നു. ''സ്പിന്നിംഗ് ട്രാക്കില്‍ ഇന്ത്യയെ ടെസ്റ്റില്‍ തോല്‍പ്പിക്കാന്‍ ഇപ്പോള്‍ പാകിസ്ഥാന് സാധിക്കും. ഹോം ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡ് മൂന്ന് മത്സരങ്ങളുള്ള സമ്പൂര്‍ണ ജയം സ്വന്തമാക്കിയത് നമ്മള്‍ കണ്ടതാണ്.'' അക്രം പറഞ്ഞു.
മിച്ചല്‍ സാന്റ്നറും അജാസ് പട്ടേലും ഈ പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ തകര്‍ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചുവെന്നും അഭിപ്രായമുണ്ടായി.