Application Invited : യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020-21, എഫ് ആർപി കോഴ്സ്; അപേക്ഷകള്‍ ക്ഷണിച്ചു

യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. 

youth icon award application invited

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്‍ (Kerala State Youth Commission) യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2021-21 (Youth Icon Award 2020-2021) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. 

പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ official.ksyc@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കണം. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം.  അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഈമാസം 15.

എഫ്. ആർ. പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്. ആർ. പി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി / തത്തുല്യ കോഴ്‌സും ഐ.ടി.ഐയിൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗൺറി മാൻ, ടൂൾ & ഡൈമേക്കർ (ജിഗ്‌സ് ആന്റ് ഫിക്‌സ്‌ച്ചേർസ്), ടൂൾ & ഡൈമേക്കർ (ഡൈസ് & മോൾഡ്)  എന്നീ ട്രേഡുകൾ പാസായവരോ റ്റി.എച്ച്.എസ്.എൽ.സിയിൽ ഫിറ്റിംഗ്/ കാർപെന്ററി/ ടർണിംഗ് ട്രേഡ് പാസായവരോ ആയിരിക്കണം.  അപേക്ഷഫോം 60 രൂപ (എസ്.എസി, എസ്. റ്റി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്‌നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കും.  ഉയർന്ന പ്രായപരിധി 25 വയസ്സ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകിട്ട് നാല് മണി.  കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in.  ഫോൺ: 0471-2360391.

Latest Videos
Follow Us:
Download App:
  • android
  • ios