ഹോമിയോപ്പതി വകുപ്പിൽ യോഗ ട്രെയിനർ; സെപ്തംബർ 22 ന് വൈകീട്ട് 5നകം ഇമെയിൽ
ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിൽ പാർട്ട് ടൈം യോഗാ ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു.
വയനാട്: ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിൽ പാർട്ട് ടൈം യോഗാ ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു വർഷത്തെ യോഗ കോഴ്സ് സർട്ടിഫിക്കറ്റ്/ ബി.എൻ.വൈ.എസ്/ എം.എസ്.സി (യോഗ), അംഗീകൃത പി.ജി ഡിപ്ലോമ (ഒരു വർഷം) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ തിരിച്ചറിയൽ കാർഡിൻ്റെ കോപ്പിയും, മേൽ പറഞ്ഞ യോഗ്യതയുടെ സർട്ടിഫിക്കറ്റുകളും സെപ്തംബർ 22 ന് വൈകീട്ട് 5നകം ഇമെയിൽ ചെയ്യണം. dmohomeowayanad@gmail.com ഫോൺ: 04936 205949, 9946058646.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona