Western Railway Recruitment : വെസ്റ്റേൺ റെയിൽവേയില്‍ 11 അധ്യാപക ഒഴിവുകൾ; അഭിമുഖത്തിന് നേരിട്ട് ഹാജരാകണം
വെസ്റ്റേൺ റെയിൽവേ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ക്ഷണിച്ചു
ദില്ലി: വെസ്റ്റേൺ റെയിൽവേ (western railway) വിവിധ അധ്യാപക (teachers vacancy) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ക്ഷണിച്ചു. ടിജിറ്റി, പിആർടി, കമ്പ്യൂട്ടർ സയൻസ് അധ്യാപക തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടിജിടി (ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ), അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ), കംപ്യൂട്ടർ സയൻസ് ടീച്ചർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ താൽപ്പര്യമുള്ളവർക്ക് വൽസാദിലെ റെയിൽവേ സെക്കൻഡറി സ്കൂളിൽ (ഇംഗ്ലീഷ് മീഡിയം) വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകാം. തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ട് ടൈം അടിസ്ഥാനത്തിലായിരിക്കുമെന്ന് എല്ലാ ഉദ്യോഗാർത്ഥികളും ശ്രദ്ധിക്കേണ്ടതാണ്. വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ wr.indianrailways.gov.in-ൽ ഒഴിവുകൾക്കായുള്ള വിശദമായ വിജ്ഞാപനം ഉദ്യോഗാർത്ഥികൾക്ക് വിശദമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ - വാക്ക്-ഇൻ അഭിമുഖങ്ങൾ
അഭിമുഖ തീയതി - ഏപ്രിൽ 12, 2022
അഭിമുഖ സമയം - രാവിലെ 9 മണി മുതൽ
അഭിമുഖ സ്ഥലം - പ്രിൻസിപ്പൽ, റെയിൽവേ സെക്കൻഡറി സ്കൂൾ (ഇംഗ്ലീഷ് മീഡിയം) വൽസാദ് (വെസ്റ്റ് യാർഡ് റെയിൽവേ കോളനി)
ഒഴിവ് വിശദാംശങ്ങൾ
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ ഹിന്ദി - 1
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ഗണിതം) പിസിഎം - 1
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (സയൻസ്) പിസിബി - 1
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (സംസ്കൃതം) - 1
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (സോഷ്യൽ സയൻസ്) - 1
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ഫിസിക്കൽ & ഹെൽത്ത് എഡ്യൂക്കേഷൻ) - 1
കമ്പ്യൂട്ടർ സയൻസ് - 1
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) - 4
ആകെ ഒഴിവുകൾ - 11
ശമ്പള വിശദാംശങ്ങൾ
TGT എല്ലാ വിഷയങ്ങളും - 26,250/-
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) - 21,250/-
യോഗ്യതാ മാനദണ്ഡം
മിക്ക തസ്തികകൾക്കും ബി.എഡ് ബിരുദം ആവശ്യമുള്ളപ്പോൾ, TET പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് മുൻഗണന നൽകും. വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിജ്ഞാപനത്തിൽ ഓരോ തസ്തികയുടെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഒഴിവുകൾക്കായി ഓൺലൈൻ അല്ലെങ്കിൽ ഫിസിക്കൽ അപേക്ഷാ പ്രക്രിയയില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 12 ന് രാവിലെ 9 മണി മുതൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.