Job Opportunities : എം.ബി.എ ബിരുദധാരികൾക്ക് അവസരം; അധ്യാപക തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് അധ്യാപന പരിചയമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.എ/ഡി.പിയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന് എം.ബി.എ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. പ്രായം 25-40നും മദ്ധ്യേ. അപേക്ഷകൾ ഡിസംബർ 10നകം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങൾക്കും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2326756.
സിവിൽ സർവീസ് ടെസ്റ്റ് സീരീസ്
യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ എഴുതുന്നവർക്കുള്ള ടെസ്റ്റ് സീരീസ് ഡിസംബർ 15 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ആരംഭിക്കും. ഡിസംബർ 10ന് മുൻപ് അക്കാഡമിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫീസ് 4,000 + 18 ശതമാനം ജി.എസ്.ടി. ഓൺലൈനായും ഓഫ്‌ലൈനായും ടെസ്റ്റ് സീരീസ് നടത്തും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി, ചാരാച്ചിറ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.ccek.org. www.kscsa.org. ഇ-മെയിൽ: directorccek@gmail.com. ഫോൺ: 0471-2313065, 2311654, 8281098862, 8281098863.
അധ്യാപക തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് അധ്യാപന പരിചയമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ നാല് രാവിലെ 11 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കില്‍ സി-ടെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.
പ്രായപരിധി 39 വയസ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയ്ക്കൊപ്പം ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അന്നേദിവസം ഓഫീസില്‍ ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557