തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിൽ വിവിധ തസ്തികകളിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ; വിശദവിവരങ്ങൾ
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം എത്തണം.
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് നവംബര്‍ 16 ഉച്ചയ്ക്ക് 02.00ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 01.30ന് എത്തണം.
രചനാശാരീര വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ (ലക്ച്ചര്‍) നിയമിക്കുന്നതിന് നവംബര്‍ 17 രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് എത്തണം.
ശാലാക്യതന്ത്ര വിഭാഗത്തിന് കീഴില്‍ ദന്തല്‍ ഒ.പി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദന്തല്‍ സര്‍ജനെ നിയമിക്കുന്നതിന് നവംബര്‍ 16 രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബി.ഡി.എസും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് എത്തണം.
ദ്രവ്യഗുണ വിഞ്ജാനം വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് നവംബര്‍ 12 രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നടക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് എത്തണം.