കെൽട്രോണിൽ ഓൺലൈൻ ഓഫ്‍ലൈൻ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ & ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ & ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്‌മെന്റ്‌സ് എന്നിവയാണ് കോഴ്‌സുകൾ.
അടിസ്ഥാന യോഗ്യത: പത്ത്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
കേരള സർക്കാരിനു കീഴിലുള്ള മികച്ച ഒരു പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത്. ജേർണലിസം കോഴ്സ് ഉൾപ്പെടെ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾ കെൽട്രോൺ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്നുണ്ട്.