ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 190 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ ഒഴിവുകള്‍; അവസാനതീയതി സെപ്റ്റംബര്‍ 19

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ അവസരം. സ്‌കെയില്‍I, സ്‌കെയില്‍II തസ്തികകളിലായി 190 ഒഴിവുണ്ട്. 

vacancy of  specialist officer in bank of maharashtra

ദില്ലി: ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ അവസരം. സ്‌കെയില്‍I, സ്‌കെയില്‍II തസ്തികകളിലായി 190 ഒഴിവുണ്ട്. അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, ലോ ഓഫീസര്‍, എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍, ഐ.ടി. സപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റര്‍, ഡി.ബി.എ. (എം.എസ്.എസ്.ക്യു.എല്‍./ഒറാക്കിള്‍), വിന്‍ഡോസ് അഡ്മിനിസ്‌ട്രേറ്റര്‍, പ്രോഡക്ട് സപ്പോര്‍ട്ട് എന്‍ജിനിയര്‍, നെറ്റ് വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റര്‍, ഇമെയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ വിഭാ​ഗങ്ങളിലാണ് ഒഴിവുകൾ.

അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍
അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ?െഡയറി സയന്‍സ്/ഫിഷറി സയന്‍സ്/ പിസികള്‍ച്ചര്‍/അഗ്രി. മാര്‍ക്കറ്റിങ് ആന്‍ഡ് കോഓപ്പറേഷന്‍/ കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/ അഗ്രോ. ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രിക്കള്‍ച്ചറല്‍ ബയോ ടെക്‌നോളജി/ ഫുഡ് സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ ബിസിനസ് മാനേജ്‌മെന്റ്/ ഫുഡ് ടെക്‌നോളജി/?െഡയറി ടെക്‌നോളജി/അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ സെറികള്‍ച്ചറില്‍ നാലുവര്‍ഷത്തെ ഡിഗ്രി.

സെക്യൂരിറ്റി ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഇന്ത്യന്‍ ആര്‍മിയില്‍ സേനകളിലോ പോലീസിലോ ഓഫീസര്‍/തത്തുല്യ റാങ്കില്‍ അഞ്ചുവര്‍ഷത്തെ പരിചയം.

ലോ ഓഫീസര്‍
നിയമത്തില്‍ ബിരുദം. എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കും മറ്റുള്ളവര്‍ക്ക് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍
ബിരുദം, രണ്ടുവര്‍ഷത്തെ ഫുള്‍ടൈം പി.ജി./ പി.ജി.ഡിപ്ലോമ (പേഴ്‌സണല്‍ മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍./ എച്ച്.ആര്‍.ഡി./ സോഷ്യല്‍ വര്‍ക്ക്/ ലേബര്‍ ലോ). എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കും മറ്റുള്ളവര്‍ക്ക് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം.

ഐ.ടി. സപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റര്‍, ഡി.ബി.എ. (എം.എസ്.എസ്.ക്യു.എല്‍./ഒറാക്കിള്‍), വിന്‍ഡോസ് അഡ്മിനിസ്‌ട്രേറ്റര്‍, പ്രോഡക്ട് സപ്പോര്‍ട്ട് എന്‍ജിനിയര്‍, നെറ്റ് വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റര്‍, ഇമെയില്‍ അഡ്മിനിസ്‌ട്രേറ്റര്‍:

ബി.ടെക്./ ബി.ഇ. (കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍)/ എം.സി.എ./ എം.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ്). എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനവും മറ്റുള്ളവര്‍ക്ക് 55 ശതമാനവും മാര്‍ക്ക് വേണം. ഐ.ടി. സപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരുവര്‍ഷത്തെയും മറ്റുവിഭാഗങ്ങളിലേക്ക് മൂന്നുവര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. അവസാനതീയതി: സെപ്റ്റംബര്‍ 19. വിവരങ്ങള്‍ക്ക്: www.bankofmaharasthra.in

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios