ലൈഫ് മിഷനിൽ എം.ഐ.എസ് കോ-ഓർഡിനേറ്റർ കരാർ നിയമനം; യോഗ്യത ബിടെക്; നവംബർ 5 അവസാന തീയതി
പ്രതിമാസ കരാർ വേതനം 30,000 രൂപ. അപേക്ഷകൾ തപാൽ മുഖേനയോ ഇ-മെയിൽ ആയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം.
തിരുവനന്തപുരം: ലൈഫ് മിഷൻ (Life mission) സംസ്ഥാന ഓഫീസിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് കോ-ഓർഡിനേറ്ററെ നിയമിക്കാൻ (MIS C-Ordinator) അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ കരാർ വേതനം 30,000 രൂപ. അപേക്ഷകൾ തപാൽ മുഖേനയോ ഇ-മെയിൽ ആയോ (lifemissionkerala@gmail.com) ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.lifemission.kerala.gov.in ൽ ലഭ്യമാണ്.
അഞ്ച് വര്‍ഷത്തിനുളളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുക എന്നതാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ലക്ഷ്യം.
സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന് മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുവാൻ ഉതകുന്ന സംവിധാനങ്ങൾ കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങൾക്കും സൗകര്യം, സ്വയം തൊഴിൽ പരിശീലനം, വയോജന പരിപാലനം, സാന്ത്വന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാർപ്പിട സൗകര്യം ലഭ്യമാക്കുക.