Job Vacancy : കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ

റീജിയണൽ പ്രൊജക്ട് ഡയറക്ടറുടെ ഒരു ഒഴിവാണുള്ളത്.10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം

vacancies of regional project director and accounts officer

തിരുവനന്തപുരം: കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയുടെ (കെ.ആർ.ഡബ്ല്യു.എസ്.എ) ഇടുക്കി, മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസുകളിൽ (Regional Project Director) റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ (Accounts Officer) തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ (Application invited) അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.

റീജിയണൽ പ്രൊജക്ട് ഡയറക്ടറുടെ ഒരു ഒഴിവാണുള്ളത്. ഇടുക്കിയിലാണ് ഒഴിവ്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ/ ഡെപ്യൂട്ടി ഡവലപ്പെമെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അക്കൗണ്ട്‌സ് ഓഫീസർ ഒഴിവ്. സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖല സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.jalanidhi.kerala.gov.in. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകുന്നേരം അഞ്ച് മണി.

Latest Videos
Follow Us:
Download App:
  • android
  • ios