Income Tax Department Recruitment : ആദായനികുതി വകുപ്പിൽ ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ ആണ് നൽകേണ്ടത്. 2021 ഡിസംബർ 31 നകം അപേക്ഷകൾ ലഭിക്കണം.
കൊച്ചി: കൊച്ചി ആദായ നികുതി വകുപ്പിൽ (IT Department) ടാക്സ് അസിസ്റ്റന്റ് (Tax Assistant), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (Multi Tasking Staffs) ഒഴിവുകളിലേക്ക് വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച കായികതാരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ incometaxindia.gov.in വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ ആണ് നൽകേണ്ടത്. 2021 ഡിസംബർ 31 നകം അപേക്ഷകൾ ലഭിക്കണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി 14 വരെ അപേക്ഷ സമർപ്പിക്കാം.
ടാക്സ് അസിസ്റ്റന്റ് - 5 ഒഴിവുകൾ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് - 2 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുടെ വിവരങ്ങൾ. ടാക്സ് അസിസ്റ്റന്റ് പേ ലെവൽ -4 25500- 81100 (പ്രി റിവൈസ്ഡ് ) 5200-20200 (ജിപി 2400), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് - പേ ലെവൽ 1 (18000-56900) പ്രി റിവൈസ്ഡ് 5200-20200 (ജി പി -1800) എന്നിങ്ങനെയാണ് ശമ്പള നിരക്ക്.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ടാക്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഡാറ്റാ എൻട്രിയിൽ മണിക്കൂറിൽ 8000 ഡിപ്രഷൻസ് വേഗതയുണ്ടായിരിക്കണം. പത്താം ക്ലാസ്, തത്തുല്യ യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ടാക്സ് അസിസ്റ്റന്റിന് 18നും 27നും ഇടയിലാണ് പ്രായപരിധി. മൾട്ടി ടാസ്കിംഗ് സ്റ്റാഫിന് 18-25. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് “Application for recruitment in sports quota in Income Tax Department 2021-22”എന്നെഴുതണം. Deputy Commissioner of Income Tax (HQ) (Admn.) O/o the Principal Chief Commissioner of Income-Tax, Kerala, C.R. Building, I.S. Press Road Kochi 682018 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.