Vacancies and Appointments : വിവിധ വകുപ്പുകളിലെ നിയമനങ്ങളും ഒഴിവുകളും അറിയാം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ (confidential assistant) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ശമ്പള സ്‌കെയിൽ: 27900-63700), (office attendant) ഓഫിസ് അറ്റൻഡന്റ് (23,000-50,200) തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ പത്രവും കെ.എസ്.ആർ. പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പു മേധാവി മുഖേന മേയ് 17നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: കമ്മിഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം - 695 010. ഫോൺ: 0471 2720977.
വെറ്ററിനറി ഡോക്ടർ കരാർ നിയമനം
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ. അപേക്ഷകൾ ഏപ്രിൽ 20നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി.30/697, പേട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94463 64116, kspdc@tahoo.co.in.
വാക്ക് ഇൻ ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'ഡെവെലപിങ് ഓർഗാനോ - ലൈയിം നാനോകമ്പോസിറ്റ്‌സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രക്‌ചേഴ്‌സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്' ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഏപ്രിൽ 21ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.