UPSC : യുപിഎസ് സി എഞ്ചിനീയറിംഗ് സർവ്വീസ് മെയിൻ പരീക്ഷ വിശദമായ അപേക്ഷ ഫോം പുറത്തിറക്കി
എഞ്ചിനീയറിംഗ് സർവീസ് മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോമുകൾ (DAF) പുറത്തിറക്കി. ഉദ്യോഗാർത്ഥികൾ വിശദമായ അപേക്ഷ ഫോം പൂരിപ്പിച്ച് ജനുവരി 7, 6 മണിക്ക് മുമ്പ് സമർപ്പിക്കണം.
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) (Union Public Service Commission) എഞ്ചിനീയറിംഗ് സർവീസ് മെയിൻ പരീക്ഷയ്ക്കുള്ള (Engineering Service Main Examination) വിശദമായ അപേക്ഷാ ഫോമുകൾ (DAF) (Detailed Applications Form) പുറത്തിറക്കി. ഡീറ്റെയിൽഡ് ആപ്ലിക്കേഷൻ ഫോംസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ വിശദമായ അപേക്ഷ ഫോം പൂരിപ്പിച്ച് ജനുവരി 7, 6 മണിക്ക് മുമ്പ് സമർപ്പിക്കണം. 2021-ലെ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷയുടെ മെയിൻ/സ്റ്റേജ്-II പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ www.upsc.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ വിശദമായ അപേക്ഷാ ഫോം (DAF) പൂരിപ്പിക്കുന്നതിന് മുമ്പ് ആദ്യം രജിസ്റ്റർ ചെയ്യേണ്ടതാണെന്നും യുപിഎസ് സി വ്യക്തമാക്കുന്നു.
വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 226 ഒഴിവുകളിലേക്കാണ് ഈ പരീക്ഷയിലൂടെ നിയമനം നടത്തുക. റെയിൽവേ മന്ത്രാലയം 2020 മുതൽ എൻജിനീയറിങ് സർവീസ് പരീക്ഷയിൽ നിന്നുള്ള ഒഴിവുകൾ പിൻവലിച്ചിരുന്നു. വിശദമായ അപേക്ഷ ഫോം സമർപ്പിച്ചതിന് ശേഷം, യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അഭിമുഖ തീയതികൾ പ്രസിദ്ധീകരിക്കും. “അഭിമുഖത്തിന്റെ ഷെഡ്യൂൾ യഥാസമയം ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. റോൾ നമ്പർ തിരിച്ചുള്ള ഇന്റർവ്യൂ ഷെഡ്യൂളും കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും,” യുപിഎസ്‌സി അറിയിച്ചു.