UPSC Recruitment 2021 : യുപിഎസ് സി വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 16
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. ഡിസംബർ 16 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി.
ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service commission) (UPSC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Applications invited). പ്രൊഫസർ (കൺട്രോൾ സിസ്റ്റം), അസോസിയേററ് പ്രൊഫസർ (കംപ്യൂട്ടർ സയൻസ്), അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രിക് എഞ്ചിനീയറിംഗ്), അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിഗ്), അസോസിയേറ്റ് പ്രൊഫസർ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്), അസോസിയേറ്റ് പ്രൊഫസർ (മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്), നഴ്സിംഗ് കോളേജ് ട്യൂട്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc. gov.in എന്ന ലൂടെ അപേക്ഷ സമർപ്പിക്കാം. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. ഡിസംബർ 16 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി.
പ്രൊഫസർ (കൺട്രോൾ സിസ്റ്റം) - 1, അസോസിയേറ്റ് പ്രൊഫസർ (കംപ്യൂട്ടർ സയൻസ്) 1, അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രിക് എഞ്ചിനീയറിംഗ്) - 1, അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിഗ്) - 1, അസോസിയേറ്റ് പ്രൊഫസർ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) - 2, അസോസിയേറ്റ് പ്രൊഫസർ (മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്) - 1, നഴ്സിംഗ് കോളേജ് ട്യൂട്ടർ - 14 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
പ്രൊഫസർ തസ്തികയിൽ കൺട്രോൾ സിസ്റ്റം എൻജിനീയറിങ്/ എംബഡഡ് സിസ്റ്റം എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ കൺട്രോൾസ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം, അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസോടെ പിഎച്ച്ഡി നേടിയിരിക്കണം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും അധ്യാപനത്തിലും ഗവേഷണത്തിലും എട്ട് വർഷത്തെ പരിചയവും ഒന്നാം ക്ലാസോടെ പിഎച്ച്ഡി ബിരുദവും ഉണ്ടായിരിക്കണം. വിശദമായ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. നഴ്സിംഗ് ട്യൂട്ടറായി അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം