UPSC Recruitment 2022 : അസിസ്റ്റന്റ് എഡിറ്റർ, ഫോട്ടോഗ്രാഫിക് ഓഫീസർ; യുപിഎസ്‍സി അപേക്ഷ ക്ഷണിച്ചു

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 31

UPSC invited applications for many posts

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (union public service commission) (യുപിഎസ്‌സി) അസിസ്റ്റന്റ് എഡിറ്റർ (തെലുങ്ക്), ഫോട്ടോഗ്രാഫിക് ഓഫീസർ, സയന്റിസ്റ്റ് 'ബി' (ടോക്സിക്കോളജി), മറ്റ് തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഓൺലൈൻ അപേക്ഷാ പ്രക്രിയ UPSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ  upsconline.nic.in. ൽ ഉടൻ ആരംഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 31 ആണ്. ഓൺലൈൻ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി 2022 ഏപ്രിൽ 1 ആണ്.

UPSC റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഡിറ്റർ (തെലുങ്ക്) - 1 
ഫോട്ടോഗ്രാഫിക് ഓഫീസർ, സയന്റിസ്റ്റ് 'ബി' (ടോക്സിക്കോളജി) - 1 
സയന്റിസ്റ്റ് 'ബി' (ടോക്സിക്കോളജി) - 1 
ടെക്‌നിക്കൽ ഓഫീസർ (പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്) - 4 
ഡ്രില്ലർ-ഇൻ-ചാർജ് - 3 
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (മെക്കാനിക്കൽ) - 23 
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്) - 3 
സിസ്റ്റം അനലിസ്റ്റ് - 6 
സീനിയർ ലക്ചറർ (ജനറൽ മെഡിസിൻ) - 1 
സീനിയർ ലക്ചറർ (ജനറൽ സർജറി) - 1 
സീനിയർ ലക്ചറർ - 1 

UPSC റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡം
അസിസ്റ്റന്റ് എഡിറ്റർ (തെലുങ്ക്): അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലൈബ്രേറിയൻഷിപ്പിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. പ്രവർത്തന പരിചയം ആവശ്യമാണ്. ഏകദേശം അഞ്ച് വർഷത്തെ പ്രായോഗിക പരിചയം. തെലുങ്ക് ഭാഷ പ്രാവീണ്യം എന്നിവയും ആവശ്യമാണ്. 

അപേക്ഷകർ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. ഒന്നുകിൽ ഏതെങ്കിലും എസ്‌ബിഐ ശാഖയിലേക്ക് പണം അയച്ചോ അല്ലെങ്കിൽ എസ്‌ബിഐയുടെ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ പണമടക്കാം. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല. Gen/OBC/EWS പുരുഷ ഉദ്യോഗാർത്ഥികൾക്ക് "ഫീസ് ഇളവ്" ലഭ്യമല്ല. ഉദ്യോഗാർത്ഥികൾക്ക് www.upsconline.nic.in എന്ന ഓൺലൈൻ വെബ്‌സൈറ്റ് വഴി റിക്രൂട്ട്‌മെന്റ് ഡ്രൈവിനായി അപേക്ഷിക്കാം. മറ്റേതെങ്കിലും രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Latest Videos
Follow Us:
Download App:
  • android
  • ios