UPSC Exam : ആദ്യശ്രമത്തിൽ‌ പ്രിലിമിനറി പോലും പാസ്സായില്ല, രണ്ടാം തവണ മികച്ച വിജയം; ഐഎഫ്എസ് നേടി കനിഷ്ക സിം​ഗ്

2018 ലെ യുപിഎസ്‌സി പരീക്ഷയിൽ തന്റെ രണ്ടാം ശ്രമത്തിൽ വിജയിച്ച ഐഎഫ്‌എസ് ഓഫീസർ കനിഷ്‌ക സിംഗിനെക്കുറിച്ച് അറിയാം. റഷ്യയിലെ മോസ്‌കോ ഇന്ത്യൻ എംബസിയിലാണ് കനിഷ്‌ക സിംഗ് ഇപ്പോൾ ജോലി ചെയ്യുന്നത്.

upsc inspirational story of IFS officer Kanishka singh

ദില്ലി:  രാജ്യത്തെ ഏറ്റവും അഭിമാനകരവും ബുദ്ധിമുട്ടുള്ളതുമായ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന പരീക്ഷയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (Union Public Service Commission) നടത്തുന്ന യുപിഎസ് സി പരീക്ഷ (UPSC EXam). അത് നേടിയെടുക്കാൻ കഠിനാധ്വാനം അത്യാവശ്യമാണ്. യുപിഎസ്‌സി പരീക്ഷാ തയ്യാറെടുപ്പിലെ ആദ്യഘട്ടത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ മിക്ക ഐഎഎസ് ഉദ്യോഗസ്ഥരും സ്വയം പഠിക്കുന്നതിനെക്കുറിച്ചും ടൈം മാനേജ്മെന്റിനെക്കുറിച്ചുമാണ് സംസാരിക്കാറുള്ളത്.  2018 ലെ യുപിഎസ്‌സി പരീക്ഷയിൽ തന്റെ രണ്ടാം ശ്രമത്തിൽ വിജയിച്ച ഐഎഫ്‌എസ് ഓഫീസർ (IFS Officer) കനിഷ്‌ക സിംഗിനെക്കുറിച്ച് അറിയാം. റഷ്യയിലെ മോസ്‌കോ ഇന്ത്യൻ എംബസിയിലാണ് കനിഷ്‌ക സിംഗ് ഇപ്പോൾ ജോലി ചെയ്യുന്നത്.

ദില്ലി സ്വദേശിനിയായ കനിഷ്‌ക സിംഗ് ലേഡി ശ്രീറാം കോളേജിൽ നിന്ന് സൈക്കോളജി ബിരുദം നേടിയിട്ടുണ്ട്. 2017 ലാണ് ആദ്യമായി യു.പി.എസ്.സി പരീക്ഷ എഴുതിയത്, പക്ഷേ വിജയിച്ചില്ല. 2018ലെ യുപിഎസ്‌സി പരീക്ഷയിൽ കനിഷ്‌ക തന്റെ രണ്ടാം ശ്രമവും നടത്തി, ഇത്തവണ വിജയിച്ചു. ആദ്യ ശ്രമത്തിനിടയിൽ സംഭവിച്ച തെറ്റുകൾ തിരുത്തിയാണ് രണ്ടാം തവണ പരീക്ഷക്ക് ഹാജരായത്. 

2017 ലെ പരീക്ഷയിൽ പ്രിലിമിനറി ഘട്ടം പോലും കടക്കാൻ കനിഷ്കക്ക് സാധിച്ചില്ല. പരീക്ഷക്ക് നല്ല രീതിയിൽ തയ്യാറെടപ്പ് നടത്തിയില്ലെന്നും  മോക്ക് ടെസ്റ്റുകൾ നടത്താതിരുന്നത് വലിയ നഷ്ടം വരുത്തിയെന്നും  കനിഷ്ക  പറയുന്നു. ആദ്യം സംഭവിച്ച തെറ്റുകൾ തിരുത്തി രണ്ടാം തവണയും പരീക്ഷയ്ക്ക് തയ്യാറെടുത്തു. മോക്ക് ടെസ്റ്റിൽ സംഭവിക്കുന്ന പിഴവുകൾ ശ്രദ്ധിക്കണമെന്നാണ് ഉദ്യോ​ഗാർത്ഥികൾക്കുള്ള കനിഷ്കയുടെ ഉപദേശം. ഇത് വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

യുപിഎസ്‌സി മെയിൻ പരീക്ഷയ്ക്ക് ഉത്തരം എഴുതുന്നത് വളരെ പ്രധാനമാണെന്ന് കനിഷ്‌ക സിംഗ് നിരവധി അഭിമുഖങ്ങളിൽ പറഞ്ഞു. ഒരു സമയം ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരിശീലിക്കുകയും ചെയ്യുക. അപേക്ഷകർ അവരുടെ കഴിവിനനുസരിച്ച് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കണം. തുടർച്ചയായി ഉത്തരങ്ങൾ പുനഃപരിശോധിച്ച് എഴുതുന്നതും സമയം നന്നായി കൈകാര്യം ചെയ്യുന്നതും പ്രധാനമാണ്. ഐഎഎസ് ഉദ്യോഗസ്ഥനായ അൻമോൽ സാഗറിനെയാണ് കനിഷ്ക വിവാഹം കഴിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios