Resource Person Training : എനർജി മാനേജ്‌മെന്റ് സെന്ററിൽ റിസോഴ്‌സ് പേഴ്‌സൺമാർക്കു പരിശീലനം
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഇ.എം.സി യുടെ റിസോർസ് പേഴ്‌സൺ ആയി അംഗീകരിച്ചുള്ള ഐഡന്റിറ്റി കാർഡും ലഭിക്കും.
തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുള്ള റിസോർസ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി മാർച്ചിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തും. കുറഞ്ഞത് പ്ലസ്ടു അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയും എനർജി/എൻവയോൺമെന്റ് വിഷയങ്ങളിൽ താല്പര്യവും ഉള്ളവർക്ക് പങ്കെടുക്കാം. മുൻകാലങ്ങളിൽ ഇ.എം.സി യുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഇ.എം.സി യുടെ റിസോർസ് പേഴ്‌സൺ ആയി അംഗീകരിച്ചുള്ള ഐഡന്റിറ്റി കാർഡും ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത/സ്‌റ്റൈപ്പൻഡ് ലഭിക്കും. പരിശീലന പരിപാടിക്ക് ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് www.cedindia.org, www.keralaenergy.gov.in, www.emcurjakiran.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. താല്പര്യമുള്ളവർ ഫെബ്രുവരി 28 നു മുമ്പ് റജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 7736042377.
ഹയർ സെക്കന്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ്
ദേശമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ്
ദേശമംഗലം ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനം. ലാബ് പ്രവർത്തനം ആരംഭിക്കുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുമായി സ്കൂളിൽ യോഗം ചേർന്നു.
പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ എം എൽ എ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജല ഗുണനിലവാര പരിശോധന ലാബ് സജ്ജമാക്കുന്നത്. വി എച്ച് എസ് ഇ, എച്ച് എസ് ഇ വിഭാഗത്തിൽ നിന്നായി 15 കുട്ടികൾക്ക് ജല ഗുണനിലവാര പരിശോധനയുടെ പരിശീലന ക്ലാസ് നടത്തി. വിദ്യാർത്ഥികളുടെ പഠന സമയം നഷ്ടമാകാതെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി അധ്യാപകരുടെ മേൽനോട്ടത്തിൽ ജലം പരിശോധിക്കനും ആദ്യഘട്ടം എന്ന നിലയിൽ ദേശമംഗലം ഗവ.സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാബിന്റെ സൗകര്യം പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു.