ജില്ലാ കോർഡിനേറ്റർ, ലാബ് ടെക്നീഷ്യൻ താത്കാലിക ഒഴിവ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിലിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 

temporary vacancy of lab technician and district co ordinator

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ജില്ലാ കോർഡിനേറ്റർ (district co ordiantor) തസ്തികയിലെ താത്കാലിക ഒഴിലിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ ഒൻപത്. ഫോൺ: 0471-2724740.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴിൽ ആറു മാസത്തേക്കാണ് നിയമനം.

ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത പാരാ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി.എസ്.സി.എം.എൽ.റ്റി/ ഡിപ്ലോമ (രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക്  +2, ഡാറ്റാ എൻട്രി (മലയാളം & ഇംഗ്ലീഷ്- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം (രണ്ട് വർഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 11നു മുൻപ് അപേക്ഷ സമർപ്പിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios