അധ്യാപകർ, സോഫ്റ്റ്‍വെയർ ഡെവലപ്പർ; എംജി സർവകലാശാലയിൽ താൽക്കാലിക ഒഴിവുകൾ
മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‍വെയർ ഡെവലപ്പർ/ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സോഷ്യൽ വർക്കിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന വോക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 26ലേക്ക് മാറ്റി. സമയം രാവിലെ 10 മണി. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 25 വരെ sbsmgu@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കാം.
മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‍വെയർ ഡെവലപ്പർ/ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona