Job vacancy : കൺസർവേഷൻ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്; പറമ്പിക്കുളം കടുവ സങ്കേതത്തിൽ താത്കാലിക ഒഴിവുകൾ
അനായാസമായി ഇംഗ്ലീഷ് എഴുതാനും പറയാനുമുള്ള കഴിവ് മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമാണ്.
തിരുവനന്തപുരം: വനം വകുപ്പിനു (Forest Department) കീഴിൽ പ്രവർത്തിക്കുന്ന പാലക്കാടുള്ള പറമ്പിക്കുളം കടുവ സങ്കേതത്തിൽ (Parambikulam Tiger Reserve) താത്കാലിക വ്യവസ്ഥയിൽ (Temporary Vacancy) കൺസർവേഷൻ ബയോളജിസ്റ്റ്, ഇക്കോ ടൂറസം-മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനായാസമായി ഇംഗ്ലീഷ് എഴുതാനും പറയാനുമുള്ള കഴിവ് മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമാണ്.
കൺസർവേഷൻ ബയോളജിസ്റ്റ് യോഗ്യത: ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം (വൈൽഡ് ലൈഫ് മാനേജ്‌മെന്റിൽ അഭികാമ്യം) ആശയവിനിമയത്തിലും ഡോക്ക്യുമെന്റേഷനിലും കഴിവ്. ഗവേഷണത്തിൽ അഭിരുചി. അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ വകുപ്പുകളിലോ വന്യജീവി സംരക്ഷണത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. അറിയപ്പെടുന്ന ദേശീയ, അന്തർദേശീയ ശാസ്ത്ര ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവർക്ക് മുൻഗണന. GIS, കൺസർവേഷൻ സോഫ്റ്റ്‌വെയർ R Project, M-STrIPES തുടങ്ങിയവയിൽ പ്രാവീണ്യം.
എക്കോ ടൂറസം-മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്: സോഷ്യൽ സയൻസ്/ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്/ മാനേജ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം. ടൂറിസം & ട്രാവൽ സ്റ്റഡീസ്/ ഹോസ്പിറ്റാലിറ്റി ടൂറിസം മാനേജ്‌മെന്റ്/ പബ്ലിക് റിലേഷൻസ് മറ്റ് ബന്ധപ്പെട്ട യോഗ്യതകളോ അഭികാമ്യം, നല്ല ആശയവിനിമയം, സംഘാടനശേഷി. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം, കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം
അക്കൗണ്ടന്റ്: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദം. അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിലും കമ്പ്യൂട്ടറിലും പരിജ്ഞാനം, നല്ല ആശയവിനിമയ ശേഷി, അക്കൗണ്ടിംഗിൽ അംഗീകൃത സംഘടനകൾ/ സ്ഥാപനങ്ങൾ/ വകുപ്പുകൾ എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ഓഫീസ് ഓഫ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ് ലൈഫ്, നോർത്ത് റീജിയൺ, ആരണ്യഭവൻ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട്- 678002. ഇ-മെയിൽ joinptcf@gmail.com. കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in സന്ദർശിക്കുക.