ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ ഒഴിവുള്ള തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കും.
തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ (Sree swathi thirunal music college) വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ (temporary appointement) ദിവസ വേതനാടിസ്ഥാനത്തിൽ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കും.
ലൈഫ് മിഷനിൽ എം.ഐ.എസ് കോ-ഓർഡിനേറ്റർ കരാർ നിയമനം; യോഗ്യത ബിടെക്; നവംബർ 5 അവസാന തീയതി
നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ അഞ്ചിന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാർ വ്യവസ്ഥയിൽ തൊഴിലവസരം
ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ ഒമ്പതിന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
ഐസിഫോസ് ബാക്ക്-ടു-വർക്ക്: നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് അവസരം