പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസം 1000 രൂപ; ബജറ്റിൽ തമിഴ്നാട് സർക്കാർ

ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

tamilnadu government will give 1000 to encourage higher education of girl students

തമിഴ്നാട്:  സര്‍ക്കാര്‍ സ്‌കൂളിൽ പഠിക്കുന്ന (education of girl students) വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ സഹായം (budget announcement)  ബജറ്റ് പ്രഖ്യാപനവുമായി തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ആറു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പ്രതിമാസ (Scholarship) സ്കോളർഷിപ്പ് നൽകുന്നത്. എല്ലാ മാസവും ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

“സർക്കാർ സ്‌കൂളുകളിൽ നാല് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച എല്ലാ പെൺകുട്ടികൾക്കും അവരുടെ ബിരുദ, ഡിപ്ലോമ, ഐടിഐ കോഴ്‌സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നത് വരെ പ്രതിമാസം 1,000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. മറ്റ് സ്കോളർഷിപ്പുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് ഇതിന് അർഹതയുണ്ടാകും, ”ധനമന്ത്രി പറഞ്ഞു. ഈ പരിപാടിയിലൂടെ, ഓരോ വർഷവും ഏകദേശം ആറ് ലക്ഷം പെൺകുട്ടികൾക്ക് പ്രയോജനം നേടാനാകും. ഈ പുതിയ പദ്ധതിക്കായി ഈ ബജറ്റിൽ 698 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിവാഹത്തിന് പിന്തുണ നൽകുന്നതിനുമായി 1989 ൽ മുൻ മുഖ്യമന്ത്രി എം കരുണാനിധിയാണ് വിവാഹ സഹായ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം പത്താം ക്ലാസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്കായി 25,000 രൂപയും എട്ട് ഗ്രാം സ്വർണ നാണയവും വിതരണം ചെയ്തിരുന്നു. ഉന്നതവിദ്യാഭ്യാസത്തിൽ സർക്കാർ സ്‌കൂളിലെ പെൺകുട്ടികളുടെ പ്രവേശന നിരക്ക് വളരെ കുറവാണെന്ന് തിരിച്ചറിഞ്ഞാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

കൂടാതെ കന്യാകുമാരി, തേനി, കോയമ്പത്തൂര്‍ ജില്ലകളില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്നും തമിഴ്നാട് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കമ്പോള സമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് തമിഴ്നാട്ടിന് മാത്രമല്ല, അയല്‍ സംസ്ഥാനമായ കേരളത്തിനും ഏറെ ഗുണകരമാണ്. കേരളം ഉള്‍പ്പെടെയുള്ള തമിഴ്‌നാടിന്റെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ അവിടെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷനും വ്യാപാരികള്‍ക്കും തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങള്‍ ആരംഭിക്കുന്നതെന്ന് ബജറ്റില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ഇക്കാര്യം വിശദീകരിച്ചത്. കര്‍ഷകര്‍ക്ക് അനുകൂലമായ മികച്ച പദ്ധതികളാണ് തമിഴ്നാട് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി സോഷ്യല്‍ മീഡിയ സെന്റര്‍ ആരംഭിക്കും. പെരമ്പല്ലൂര്‍, തിരുവള്ളൂര്‍, കോയമ്പത്തൂര്‍, മധുര, വെല്ലൂര്‍ ജില്ലകളില്‍ പുതിയ വ്യവസായപാര്‍ക്കുകളും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.

സാമൂഹിക മാധ്യമങ്ങൾ (Social Media)  നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ (Tamilnadu) . എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊലീസ് കമ്മീഷണറേറ്റുകളിലും സോഷ്യൽ മീഡിയ ലാബ് സ്ഥാപിക്കും. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഉൾപ്പെടെയുള്ളവയിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന ബജറ്റിൽ (Tamilnadu Budget)  ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം.

സാമൂഹിക സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ലിംഗനീതി, ഡാറ്റാധിഷ്ഠിത ഭരണം, എന്നിവയിലൂന്നിയാണ് തമിഴ്നാടിന്‍റെ പൊതുബജറ്റ്.   സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി 7,000 കോടി രൂപ കുറഞ്ഞതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു. ആറാം ക്ലാസ് മുതൽ +2 വരെയുള്ള സർക്കാർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ പഠനസഹായം,  ഡിഎംകെ സർക്കാരിന്‍റെ അഭിമാന പദ്ധതിയായ ശിങ്കാര ചെന്നൈക്കായി 500 കോടി, പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പ്രത്യേകം സംവിധാനം തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങൾ. 

ജിഎസ്ടി നഷ്ടപരിഹാരം രണ്ട് വർഷം കൂട്ടി നീട്ടണമെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഡിഎംകെ സർക്കാരിന്‍റെ രണ്ടാമത് ഇ ബജറ്റായിരുന്നു ഇത്. ബജറ്റവതരണത്തിന് മുമ്പ് പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
 

Latest Videos
Follow Us:
Download App:
  • android
  • ios