'നീറ്റ് അത്ര നീറ്റല്ലെന്ന്' തമിഴ്നാട്, പരീക്ഷയ്ക്കെതിരെ നിയമ നിർമ്മാണത്തിന് സ്റ്റാലിൻ സർക്കാർ, ബിൽ നിയമസഭയിൽ
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു.
ചെന്നൈ: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഡിഎംകെ മുഖ്യമന്ത്രി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ പിന്തുണച്ചു. എന്നാൽ നീറ്റ് പരീക്ഷയെ പേടിച്ച് ഇന്നലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ ഉത്തരവാദിത്തം സർക്കാരിനാണെന്നും നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം ഡിഎംകെ നടപ്പാക്കിയില്ലെന്നും പറഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona