രാഷ്ട്രനിർമ്മാണത്തെക്കുറിച്ചുള്ള അവബോധം യുവാക്കളിൽ സൃഷ്ടിക്കാൻ സ്വാമി വിവേകാനന്ദന് സാധിച്ചു; അമിത്ഷാ

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി‌ 12 ദേശീയ യുവജന ദിനമായും ആചരിക്കുന്നു.

Swami Vivekananda was able to create awareness among the youth about nation building

ദില്ലി: സ്വാമി വിവേകാനന്ദൻ (Swami Vivekananda) ഇന്ത്യൻ സംസ്കാരത്തിന്റെ മൂല്യങ്ങളാൽ ലോകത്തെ മുഴുവൻ അഭിവൃദ്ധിപ്പെടുത്തുകയും യുവാക്കളിൽ ഒരു പുതിയ അവബോധം ഉണർത്തുകയും ചെയ്തു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അ​ദ്ദേഹം ഇപ്രകാരം പറഞ്ഞത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി‌ 12 ദേശീയ യുവജന ദിനമായും ആചരിക്കുന്നു.  അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ചിന്തകളാൽ രാഷ്ട്രനിർമ്മാണത്തെക്കുറിച്ചുള്ള അവബോധം യുവാക്കളിൽ സൃഷ്ടിക്കാൻ സ്വാമി വിവേകാനന്ദന് സാധിച്ചുവെന്നും അമിത്ഷാ പറഞ്ഞു. 

"ഓരോ ഭാരതീയന്റെയും പ്രചോദനമായ സ്വാമി വിവേകാനന്ദൻ ലോകത്തെ മുഴുവൻ ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യങ്ങളാൽ അഭിവൃദ്ധിപ്പെടുത്തുകയും തന്റെ പ്രചോദനാത്മകമായ ചിന്തകളാൽ രാഷ്ട്രനിർമ്മാണത്തിനായി യുവജനങ്ങളിൽ ഒരു പുതിയ അവബോധം ഉണർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. ഒപ്പം എല്ലാവർക്കും ദേശീയ യുവജന ദിന ആശംസകൾ. അമിത്ഷാ ട്വീറ്റിൽ കുറിച്ചു. 

സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികം ഇന്ത്യയിലുടനീളം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു, സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും തത്വചിന്തകളും പ്രചരിപ്പിക്കുന്നതിനാണ് ദേശീയ യുവജനദിനം ആചരിക്കുന്നത്. വിവേകാനന്ദൻ 1863-ൽ കൊൽക്കത്തയിൽ ജനിച്ചു,  വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് 1984-ലാണ്,  ആദ്യമായി ദേശീയ യുവജന ദിനം ആഘോഷിച്ചത് 1985 ജനുവരി 12-നാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios