SC Students Study Room : പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിര്‍മ്മാണം; ഡിസംബർ 30 ന് മുമ്പ് അപേക്ഷിക്കണം

വാസയോഗ്യമായ വീടുള്ളവരും ആവശ്യമായ പഠനമുറി സൗകര്യം ഇല്ലാത്തവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരും ആയിരിക്കണം.

Study room construction for SC students

ഇടുക്കി: പട്ടികജാതി വികസന വകുപ്പ് (Scheduled Caste Development Department) മുഖേന നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള (Students) പഠനമുറി നിര്‍മ്മാണ (Study Room) ധനസഹായത്തിന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ (Application Invited) ക്ഷണിക്കുന്നു. അപേക്ഷകര്‍, അടിമാലി ബ്ലോക്ക് പരിധിയില്‍ വരുന്ന കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും വാസയോഗ്യമായ വീടുള്ളവരും ആവശ്യമായ പഠനമുറി സൗകര്യം ഇല്ലാത്തവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരും ആയിരിക്കണം.

ഇതേ ആവശ്യത്തിന് മറ്റ് ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭിക്കാത്തവരും സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 8,9,10,11,12 ക്ലാസ്സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം 2021 ഡിസംബര്‍ 30 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറത്തിനും, കൂടുതല്‍ വിവരങ്ങള്‍ക്കും അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ, ബന്ധപ്പെട്ട പഞ്ചായത്തുകളിലെ എസ്.സി പ്രൊമോട്ടറുമായോ ബന്ധപ്പെടേണ്ടതാണ്. (ഫോണ്‍ 04864 222232,8547630074, 8113948483).

UPSC CSE : തോൽവിയോടും വിഷാദത്തോടും പൊരുതി നേടിയ ഐഐഎസ്; 50ാം റാങ്കിന്റെ വിജയവഴികളെക്കുറിച്ച് ശിശിർ

Latest Videos
Follow Us:
Download App:
  • android
  • ios