യുകെയിൽ നേഴ്സ് ആകാം: പഠിക്കാൻ 100% സ്കോളർഷിപ്പ്, ജോലി ഉറപ്പ്

ഒരു രൂപ പോലും ട്യൂഷൻ ഫീ നൽകാതെ യുകെ വെയിൽസിൽ നിന്നും  BSc Nursing (Hons) നേടാനും തുടർന്ന് അവിടെ തന്നെ സർക്കാർ സർവീസിൽ ജോലി നേടാനും സഹായിക്കുന്നതാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന ഈ സ്കോളർഷിപ്പ്. ജൂൺ 25 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. 

Study nursing in UK with 100% scholarship and assured job placement

യുകെയിൽ നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ സൗകര്യം. ഒരു രൂപ പോലും ട്യൂഷൻ ഫീ നൽകാതെ യുകെ വെയിൽസിൽ നിന്നും  BSc Nursing (Hons) നേടാനും തുടർന്ന് അവിടെ തന്നെ സർക്കാർ സർവീസിൽ ജോലി നേടാനും സഹായിക്കുന്നതാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന ഈ സ്കോളർഷിപ്പ്. പ്ലസ് ടുവിന് ശേഷം നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ജനറൽ നഴ്സിംഗ് പഠിച്ചവർക്കുമാണ് ഈ അവസരം ലഭിക്കുക. IELTS പരീക്ഷയിൽ 6 സ്കോറും നേടിയിരിക്കണം. 

വെയിൽസിലുള്ള റെക്സ്ഹാം ഗ്ലിൻഡ്വർ യൂണിവേഴ്സിറ്റിയിൽ നിന്നും അഡൽറ്റ് നഴ്സിംഗ്, മെന്റൽ ഹെൽത്ത് നഴ്സിംഗ് എന്നീ വിഷയങ്ങളിൽ BSc Nursing (Hons) പഠിക്കുന്നതിനാണ് സ്കോളർഷിപ്പ് ലഭിക്കുക. 2021നു ശേഷം പ്ലസ് ടു 65% മാർക്കോടെ പാസ്സായ വിദ്യാർത്ഥികൾക്കും ജനറൽ നഴ്സിംഗ് പാസ്സായവർക്കും അപേക്ഷിക്കാം. 2021, 2022, 2023 വർഷങ്ങളിൽ പാസ്സായവർക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക. ജൂൺ 25 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. 

Study nursing in UK with 100% scholarship and assured job placement

സ്കോളർഷിപ്പ് നേടുന്നവർക്ക് മൂന്നു വർഷത്തേക്കുള്ള ട്യൂഷൻ ഫീ ഒഴിവാക്കി കിട്ടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത. യുകെയിൽ നഴ്സിംഗ് പഠിക്കാൻ സാധാരണ ഗതിയിൽ ട്യൂഷൻ ഫീ മാത്രം ഏതാണ്ട് അൻപത് ലക്ഷം രൂപയോളം വരും. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎച്ച്എസ്സിന് കീഴിൽ സർക്കാർ സർവീസിൽ ശമ്പളത്തോടു കൂടി പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യവും ഉറപ്പു നൽകുന്നു. യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ താമസിച്ച് പഠിക്കുവാൻ താല്പര്യപ്പെടുന്നവർക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക. 

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ അംഗീകാരമുള്ള നഴ്സിംഗ് കോഴ്സുകളാണ് റെക്സ്ഹാം ഗ്ലിൻഡ്വർ യൂണിവേഴ്സിറ്റിയുടേത്. വെയിൽസിൽ നഴ്സിംഗ് രംഗത്തെ പ്രൊഫഷണലുകളുടെ അഭാവം നികത്തുന്നതിനായി സർക്കാർ നേതൃത്വത്തിൽ ഹെൽത്ത് എഡ്യൂക്കേഷൻ ആൻഡ് ഇമ്പ്രൂവ്മെന്റ് വെയിൽസ്‌ (HEIW) നടപ്പിലാക്കുന്ന സ്കോളർഷിപ്പ് ആണിത്. 

നഴ്സിംഗ് പഠനത്തിന് യുകെയിലേക്ക് കൂടുതൽ വിദ്യാർത്‌ഥികളെ ആകർഷിക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ പരിരക്ഷ രംഗത്ത് കൂടുതൽ ആളുകൾക്ക് വിദ്യാഭ്യാസവും ട്രെയിനിങ്ങും നൽകി മികച്ച പ്രൊഫഷണലുകളെ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുന്ന വിഭാഗമാണ് ഹെൽത്ത് എഡ്യൂക്കേഷൻ ആൻഡ് ഇമ്പ്രൂവ്മെന്റ് വെയിൽസ്. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യുക: 9961277717, 70252 19266.

Latest Videos
Follow Us:
Download App:
  • android
  • ios