SBI SCO Recruitment 2022 : എസ്ബിഐ സ്പെഷൽ കേഡർ ഓഫീസർ; 4 ഒഴിവുകളിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം
അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്. അപേക്ഷാ നടപടികൾ ഓൺലൈനായി മാർച്ച് 4, ന് ആരംഭിച്ചു.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (State Bank of India) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (Specialist Cadre Officer) (എസ്‌സിഒ) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യവും യോഗ്യതയുമുളളവർക്ക് SBI യുടെ sbi.co.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്. അപേക്ഷാ നടപടികൾ ഓൺലൈനായി മാർച്ച് 4, ന് ആരംഭിച്ചു.
ചീഫ് ഇൻഫർമേഷൻ ഓഫീസർ - 1, ചീഫ് ടെക്നോളജി ഓഫീസർ -1, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇ-ചാനലുകൾ) - 1, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (കോർ ബാങ്കിംഗ്) - 1 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുളള വിശദാംശങ്ങൾ.
ചീഫ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ യോഗ്യതയോ ഉണ്ടായിരിക്കണം, എംബിഎ ഒരു അധിക യോഗ്യതായായി കണക്കാക്കും.
ചീഫ് ടെക്നോളജി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. എംബിഎ ഒരു അധിക യോഗ്യതായായി കണക്കാക്കും
ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇ-ചാനലുകൾ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ ഒരു മേഖലയോ ഉണ്ടായിരിക്കണം, എംബിഎ അധിക യോഗ്യതയായി പരിഗണിക്കും.
ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (കോർ ബാങ്കിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രസക്തമായ ഒരു ഫീൽഡ് ഉണ്ടായിരിക്കണം, എംബിഎ അധിക യോഗ്യതയായി പരിഗണിക്കും.
ജനറൽ/ഇഡബ്ല്യുഎസ് വിഭാഗങ്ങൾ - 750 രൂപ, SC/ST/PWD വിഭാഗങ്ങളെ അപേക്ഷാ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു ഉദ്യോഗാർത്ഥികൾ മുകളിൽ സൂചിപ്പിച്ച പോസ്റ്റുകൾക്ക് 2022 മാർച്ച് 31-നകം ഔദ്യോഗിക വെബ്സൈറ്റ് - sbi.co.in വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിശദമായ വിജ്ഞാപനത്തിലേക്കുള്ള ലിങ്ക് സന്ദർശിക്കുക