Staff Nurse Recruitment : ആരോ​ഗ്യകേരളത്തിൽ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകൾ; അവസാന തീയതി മാർച്ച് 21

ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം, ഒരു വർഷ പരിചയം എന്നിങ്ങനെയാണ് യോ​ഗ്യതകൾ. 

staff nurse vacancies in national health mission

ദില്ലി: നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) (National Health Mission) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (സ്റ്റാഫ് നഴ്സ്) (Staff Nurse) 1506 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ ഓൺലൈനായിട്ട് അപേക്ഷ സമർപ്പിക്കും. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേനയുള്ള കരാർ നിയമനമാണ്. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കണം. ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം, ഒരു വർഷ പരിചയം എന്നിങ്ങനെയാണ് യോ​ഗ്യതകൾ. 40 വയസ്സാണ് പ്രായപരിധി. 2022 മാർച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. 

നാലു മാസമാണ് പരിശീലന കാലയളവ്. പരിശീലന സമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000+1000 രൂപ യാത്രാബത്തയും നൽകും. യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 325 ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.cmdkerala.net, www.arogyakeralam.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. 

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രോ ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആയ ഡോ. ആർ. ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു.മന്ത്രി കെ. എൻ. ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭാമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ചേംബറിലാണ് പ്രകാശനം നടന്നത്. വിജ്ഞാന ചിഹ്നമായ താമര ഇതളുകൾക്ക് നടുവിലായി ശ്രീനാരായണഗുരുവിന്റെ പ്രതീകാത്മക രേഖാ ചിത്രത്തിനുമുന്നിൽ ആനയുടെ തുമ്പിക്കൈയിൽ ഉയർത്തിപ്പിടിച്ച പുസ്തകത്തോടൊപ്പം 'വിദ്യകൊണ്ട് സ്വതന്ത്രരാവുക' എന്ന ഗുരുവചനവും ലോഗോയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പാൾ ഡോ. വി.മനോജ് എന്നിവർ അംഗങ്ങളായ സമിതി നേതൃത്വം നൽകി ചിത്രകാരനായ അൻസാരി മംഗലത്തോപ്പ് ആണ് ലോഗോ രൂപകൽപന ചെയ്തത്. സർവകലാശാല വൈസ് ചാൻസിലർ ഡോ. പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ. എസ്. വി.സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു കെ. മാത്യു, ഡോ. കെ. ശ്രീവത്സൻ, ഡോ. എം. ജയപ്രകാശ്, ഡോ. കെ.പി. പ്രേംകുമാർ, രജിസ്ട്രാർ ഡോ. എം. ജയമോഹൻ, പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios