Sports Quota Admission : കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: മെയ് 15 നകം അപേക്ഷിക്കാം

 കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 

Sports Quota Admission cochin university

തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ (kerala state sports council) കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. മെയ് 15 നകം അപേക്ഷിക്കണം. 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയതാണ് കുറഞ്ഞ യോഗ്യത.

അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് സംസ്ഥാന അസോസിയേഷൻ സെക്രട്ടറിയും സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം.

സംസ്ഥാനത്തെ സഹകരണ യൂണിയൻ 2022 ലെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടെയും സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ഏപ്രിൽ 30 നകം നൽകണം.

2020 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ എഡ്യുക്കേഷണൽ ഡിസ്ട്രിക്റ്റ്/ സബ് ഡിസ്ട്രിക്റ്റ് സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടിയവർക്ക് സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം. മേൽ വർഷങ്ങളിൽ സ്‌പോർട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ. അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപൂർണ്ണമായതും നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.

Latest Videos
Follow Us:
Download App:
  • android
  • ios