SBI Recruitment 2022 : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ; അവസാന തീയതി ഏപ്രിൽ 28
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) (State Bank of India) റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലെ 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (specialist cadre officer) തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.
പോസ്റ്റ്: സീനിയർ എക്സിക്യൂട്ടീവ് (എക്കണോമിസ്റ്റ്)
ഒഴിവുകളുടെ എണ്ണം: 2
ഉദ്യോഗാർത്ഥിക്ക് സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ എക്കണോമിക്സ്/എക്കണോമിക്സ്/ ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് & ഇൻഫോർമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഫോർമാറ്റിക്‌സ് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ എംബിഎ/പിജിഡിഎം, ഫിനാൻസിൽ സ്പെഷ്യലൈസേഷൻ/ഫിനാൻസിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പോസ്റ്റ്: അഡ്‍വൈസർ (ഫ്രോഡ് റിസ്ക്)
ഒഴിവുകളുടെ എണ്ണം: 04
ഉദ്യോഗാർത്ഥിക്ക് മാനേജ്‌മെന്റ് / എംബിഎയിൽ ബി.കോം/ബി.ഇ./ബി.ടെക്, പിജി എന്നിവയും 4 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്‌ക്കുക. GEN/EWS & OBC എന്നിവർക്ക് 750/-, SC / ST / PWD-ക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 8 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 28 ആണ്.