Special Educator Appointment : സമഗ്രശിക്ഷാ കേരളം സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കരാർ അടിസ്ഥാനത്തിൽ നിയമനം

ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് സെക്കൻഡറി വിഭാഗത്തിന്റെ യോഗ്യത.

special educator contract appointment

തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെൻഡറി, സെക്കൻഡറി (Special Educators) സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ (Contract Appointment) നിയമനം നടത്തും. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് സെക്കൻഡറി വിഭാഗത്തിന്റെ യോഗ്യത. എലമെൻഡറി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ഉള്ളവരെ പരിഗണിക്കും. ജനുവരി 17 ന് രാവിലെ 10 മണിക്ക് ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട്, തിരുവനന്തപുരം) നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471 2455590, 2455591.

ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ കോഴ്സുകൾ
എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ജനുവരിയിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് ഭിന്നശേഷിയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, എം എസ് ഓഫീസ് ആൻഡ് ഇന്റർനെറ്റ്, വെബ് ഡിസൈനിംഗ്, ഡിടിപി, എംപ്ലോയ്‌മെന്റ് കോച്ചിംഗ് പ്രോഗ്രാം എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സെന്റർ ഫോർ എക്‌സലൻസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം ജനുവരി 15 ന് മുമ്പായി സെന്റർ ഫോർ എക്‌സലൻസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857.

Latest Videos
Follow Us:
Download App:
  • android
  • ios