SBI Recruitment : എസ്ബിഐ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ; അവസാന തീയതി മെയ് 17

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

special cadre officer state bank of india

ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (Specialist Cadre Officer) തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ (Online application) ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് -sbi.co.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 17, ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ഏപ്രിൽ 27-ന് ആരംഭിച്ചു. 35 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. 

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
സിസ്റ്റം ഓഫീസർ (ടെസ്റ്റ് എഞ്ചിനീയർ): 2 
സിസ്റ്റം ഓഫീസർ (വെബ് ഡെവലപ്പർ): 1 
സിസ്റ്റം ഓഫീസർ (പെർഫോമൻസ്/സീനിയർ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ): 1 
സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ): 2 
സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ): 1 
എക്‌സിക്യൂട്ടീവ് (ടെസ്റ്റ് എഞ്ചിനീയർ): 10 
എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ): 3 
എക്സിക്യൂട്ടീവ് (വെബ് ഡെവലപ്പർ): 1 
എക്സിക്യൂട്ടീവ് (പോർട്ടൽ അഡ്മിനിസ്ട്രേറ്റർ): 3 
സീനിയർ എക്‌സിക്യൂട്ടീവ് (പെർഫോമൻസ്/ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ): 4 
സീനിയർ എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ): -2 
സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ): 4
സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ): 1 

യോഗ്യതാ മാനദണ്ഡം
സിസ്റ്റം ഓഫീസർ (ടെസ്റ്റ് എഞ്ചിനീയർ) ഗ്രേഡ്: JMGS-I: ഉദ്യോഗാർത്ഥി (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്) അല്ലെങ്കിൽ (കംപ്യൂട്ടർ സയൻസിൽ MCA അല്ലെങ്കിൽ MTech/ MSc) BE/ BTech ചെയ്തിരിക്കണം. / ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്) അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള തത്തുല്യ യോഗ്യത.

ഓൺലൈൻ എഴുത്തുപരീക്ഷ 2022 ജൂൺ 25-ന് താൽക്കാലികമായി നടത്തും. പരീക്ഷയുടെ കോൾ ലെറ്റർ ബാങ്കിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും എസ്എംഎസ്, ഇ-മെയിലുകൾ എന്നിവയിലൂടെ ഉദ്യോഗാർത്ഥികൾക്ക് എത്തിക്കുകയും ചെയ്യും. അപേക്ഷകർ കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷാ ഫീസ് (റീഫണ്ട് ചെയ്യപ്പെടാത്തത്): ജനറൽ/ ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല. 

ഓൺലൈനായി അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ:
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിക്കുക
ഹോംപേജിൽ, കരിയർ വിഭാഗത്തിൽ ക്ലിക്കുചെയ്യുക.
ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്കിലേക്ക് പോകുക.
അപേക്ഷാ ഫോറം പൂരിപ്പിക്കുക.
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക.
ഭാവി റഫറൻസിനായി എസ്ബിഐ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
 

Latest Videos
Follow Us:
Download App:
  • android
  • ios